തെരഞ്ഞെടുപ്പുകള്‍ അടുത്തതോടെ യുഡിഎഫ് നേതൃത്വം ആശങ്കയില്‍; വിട്ടുപോയവരെ ചാക്കിട്ടു പിടിക്കാന്‍ സിപിഎം, പാര്‍ട്ടികള്‍ മറുകണ്ടം ചാടാതിരിക്കാന്‍ മോഹന വാഗ്ദാനങ്ങളുമായി യുഡിഎഫ്
ജോര്‍ജ് പോയതിന്റെ ആശ്വാസം യുഡിഎഫിനുണ്ടെങ്കിലും അടുത്തുവരുന്ന രണ്ട് തിരഞ്ഞെടുപ്പുകള്‍ യുഡിഎഫ് നേതൃത്വത്തെ ആശങ്കയിലാക്കുന്നു.ആര്‍എസ്പിയെയും സോഷ്യലിസ്റ്റ് ജനതയെയും ലക്ഷ്യമിട്ട് ഇടതുമുന്നണി നീക്കം തുടങ്ങുന്നുവെന്ന ആശങ്ക ശക്തമായതോടെയാണ് കോണ്‍ഗ്രസ് പുതിയ കരുക്കള്‍ നീക്കുന്നത്. ഇന്നലെ യുഡിഎഫ് നേതൃത്വത്തെ വിമര്‍ശിച്ച് ആര്‍എസ്പി ദേശീയ നേതാവ് ടി ജെ ചന്ദ്രചൂഢന് രംഗത്തെത്തിയിരുന്നു. ഇത് ആര്‍എസ്പിക്ക് മുന്നണിയിലുള്ള അതൃപ്തിയായാണ് വ്യാഖ്യാനിക്കപ്പെട്ടത്.
യുഡിഎഫിന് അര്‍ഹതപ്പെട്ട രണ്ട് രാജ്യസഭാ സീറ്റുകള്‍ വിജയിപ്പിക്കാന്‍ ആര്‍എസ്പിയുടെ സഹായം അത്യാവശ്യമാണ്. ഇപ്പോഴത്തെ കുഴഞ്ഞുമറിഞ്ഞ രാഷ്ട്രീയ സാഹചര്യത്തില്‍ എന്തും സംഭവിക്കാമെന്നാണ് വിലയിരുത്തല്‍. പിണറായി വിജയന് പകരം കോടിയേരി ബാലകൃഷ്ണന് സിപിഐ(എം) സംസ്ഥാന സെക്രട്ടറിയായത് മുതല്‍ യുഡിഎഫിലെ കക്ഷികളെ മറുകണ്ടം ചാടിക്കാനുള്ള ശ്രമം നടത്തിയുരുന്നു. എന്നാല്‍, ആര്‍എസ്പിയും, സോഷ്യലിസ്റ്റ് ജനതയും തിരികെ എത്തിയാല്‍ സ്വീകരിക്കാമെന്ന തന്ത്രമാണ് ഇപ്പോള്‍ ഇടതുമുന്നണി കൈക്കൊണ്ടിരിക്കുന്നത്. ഇത് തങ്ങള്‍ക്ക് തിരിച്ചടിയാകുമെന്ന ആശങ്കയുള്ളതുകൊണ്ട് ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം ആര്‍എസ്പിക്ക് നല്കാന് ആലോചന തുടങ്ങിയിട്ടുണ്ട്.
എന്നാല്‍ യുഡിഎഫ് വിടുന്ന കാര്യം ആര്.എസ്പി ഇതേ വരെ ചര്‍ച്ച ചെയ്തിട്ടില്ലെന്ന് സംസ്ഥാന സെക്രട്ടറി എ.എ അസീസ് ഇന്ന് പറഞ്ഞിരുന്നു. ചന്ദ്രചൂഢന്റെ പ്രതികരണം എന്തുദ്ദേശിച്ചാണെന്ന് അറിയില്ല. ആര്.എസ്പിയെ നശിപ്പിക്കാന്‍ ഇടതുമുന്നണി ശ്രമിച്ചപ്പോഴാണ് മുന്നണി വിട്ടതെന്നും അസീസ് പറയുകയുണ്ടായി. അസീസിന്റെ വാക്കുകള്‍ കോണ്‍ഗ്രസ് നേതാക്കള്‍ അനുനയിപ്പിച്ചതിന്റെ ഭാഗമായിട്ടാണെന്നാണ് സൂചന.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha