31 ദേശസാത്കൃത റൂട്ടുകളില്‍ കെ.എസ്.ആര്.ടി.സി സര്‍വീസ് നടത്താനുള്ള പദ്ധതിക്ക് ഹൈക്കോടതി അംഗീകാരം നല്കി
സംസ്ഥാനത്തെ 31 ദേശസാത്കൃത റൂട്ടുകളില്‍ സര്‍വീസ് നടത്താനുള്ള കെ.എസ്.ആര്.ടി.സിയുടെ പദ്ധതിക്ക് ഹൈക്കോടതി അംഗീകാരം നല്കി. ഈ റൂട്ടുകളില്‍ നിലവില്‍ സ്വകാര്യ ബസുകള്‍ക്കുള്ള പെര്‍മിറ്റ് അവസാനിക്കുന്ന മുറയ്ക്ക് കെ.എസ്.ആര്.ടി.സിക്ക് സര്‍വീസ് തുടങ്ങാം. ചീഫ് ജസ്റ്റിസ് അശോക് ഭൂഷണ്, ജസ്റ്റിസ് എ.എം. ഷെഫീഖ് എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ചാണ് 41 സ്വകാര്യ ബസുടമകള്‍ നല്കിയ ഹര്‍ജികള്‍ തള്ളി കെ.എസ്.ആര്.ടി.സിക്ക് അനുമതി നല്‍കിയത്.
കോട്ടയം- കുമളി, കോട്ടയം- തേക്കടി, എറണാകുളം- തേക്കടി, തിരുവനന്തപുരം- തേക്കടി, കോട്ടയം- എറണാകുളം, ചങ്ങനാശേരി - ചങ്ങനാശേരി സര്‍ക്കുലര്‍, കോട്ടയം - പുനലൂര്‍, കോട്ടയം- കട്ടപ്പന- മൂലമറ്റം, തിരുവനന്തപുരം - വര്‍ക്കല, തിരുവനന്തപുരം- പുനലൂര്‍, തിരുവനന്തപുരം - പാലക്കാട്, തിരുവനന്തപുരം - കണ്ണൂര്‍, കൊട്ടാരക്കര- പത്തനാപുരം, കണ്ണൂര്‍ - കോഴിക്കോട് തുടങ്ങി 31 റൂട്ടുകള്‍ ദേശസാത്കരിച്ച് 2009 ജൂലായ് 19 ന് സര്‍ക്കാര്‍ വിജ്ഞാപനത്തില്‍ ഭേദഗതി വരുത്തിയിരുന്നു. ഇതിനാണ് ഇപ്പോള്‍ അംഗീകാരം ലഭിച്ചിട്ടുള്ളത്.
https://www.facebook.com/Malayalivartha