രാജമല തുറന്നു
വരയാടുകളുടെ പ്രസവകാലമായതിനാല്‍ അടച്ചിട്ടിരുന്ന രാജമല ഇന്നലെ സന്ദര്‍കര്‍ക്കായി തുറന്നുകൊടുത്തു. ഫെബ്രുവരി രണ്ടു മുതലാണ് ഇരവികുളം ദേശീയോദ്യാനത്തിലെ ടൂറിസം മേഖലയായ രാജമലയിലേക്കു സന്ദര്‍ശകര്‍ക്കു പ്രവേശനം നിഷേധിച്ചിരുന്നത്. കഴിഞ്ഞ രണ്ടിനു പാര്‍ക്ക് തുറക്കാനായിരുന്നു തീരുമാനമെങ്കിലും ഗര്‍ഭിണികളായ ആടുകളെ കണ്ടെത്തിയതിനാല്‍ സന്ദര്‍ശകനിരോധനം ഒമ്പതുവരെ നീട്ടുകയായിരുന്നു. ഇത്തവണ 70 വരയാടിന് കുഞ്ഞുങ്ങള്‍ പിറന്നതായാണ് അനൗദ്യോഗിക കണക്ക്. അടുത്ത മാസം നടക്കുന്ന കണക്കെടുപ്പിനുശേഷമേ കൃത്യമായ വിവരം ലഭിക്കൂ.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha