പോകരുത് പോയാല്‍ താങ്കള്ക്കെതിരേയും സമരം ചെയ്യും
സുരേഷ് ഗോപിയ്ക്കെതിരെ ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എം.സ്വരാജ്. മന്ത്രി കെ.എം. മാണിയും ജോസ് കെ.മാണി എംപിയും പങ്കെടുത്ത് 16നു പാലയില്‍ സംഘടിപ്പിക്കുന്ന പൊതുപരിപാടിയില്‍ സുരേഷ് ഗോപി പങ്കെടുക്കരുതെന്ന് എം.സ്വരാജ് ആവശ്യപ്പെട്ടു. കെ.എം. മാണിക്കെതിരെ ഡിവൈഎഫ്ഐ പ്രഖ്യാപിച്ചിരിക്കുന്ന സമരപരിപാടികള്‍ തുടരും. പൊതുപരിപാടികളില്‍ കെ.എം. മാണിയെ തടയാനുള്ള തീരുമാനത്തിലും മാറ്റമില്ല.
പാലയില്‍ പൊതുപരിപാടിയില്‍ സുരേഷ് ഗോപിയെ കൂടി പങ്കെടുപ്പിച്ച് താരപരിവേഷം നല്‍കാനുള്ള ശ്രമം ജനം തിരിച്ചറിയും. അഴിമതി ആരോപണ വിധേയനായ ഒരാളോടൊപ്പം വേദി പങ്കിടുന്നതിലൂടെ സുരേഷ് ഗോപിക്കെതിരെ കൂടിയുള്ള സമരമായി ഇതു മാറാമെന്നും സ്വരാജും ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് ടി.വി. രാജേഷ് എംഎല്‍എയും പറഞ്ഞു.
എന്നാല്‍ ഈ നേതാക്കളുടെ വെല്ലുവിളി കാര്യമാക്കേണ്ടെന്നാണ് സുരേഷ് ഗോപിയുടെ തീരുമാനം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha