ഇരിങ്ങാലക്കുടയില്‍ കാറിടിച്ച് 12വയസുകാരന് മരിച്ചു
ഫുട്ബോള്‍ കളിക്കാന്‍ പോകുന്നതിനിടെ കാറിടിച്ച് പന്ത്രണ്ട് വയസുകാരന് മരിച്ചു. നടവരമ്പ് കോളനിയില്‍ താമസിക്കുന്ന മുട്ടത്ത് വളപ്പില്‍ വീട്ടില്‍ സുനില്‍ മകന് ആഭിത്ത് ആണ് ശനിയാഴ്ച രാവിലെ ആറരയോടെ അപകടത്തില്‍പ്പെട്ടു മരിച്ചത്. നടവരമ്പ് സ്കുളിനു സമീപമായിരുന്നു അപകടം. വീടിനടുത്തുള്ള സ്കൂള്‍ ഗ്രൗണ്ടില്‍ ഫുട്ബോള്‍ കളിക്കാനായി എത്തിയ ആഭിത്ത് തിരികെ റോഡിലേക്ക് ഇറങ്ങുമ്പോള്‍ കൊടുങ്ങല്ലൂര്‍ ഭാഗത്തുനിന്നുവന്ന കാര്‍ അഭിത്തിനെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.
ആഭിത്തിനെ ഇടിച്ചശേഷം കാര്‍ നിര്‍ത്താതെ പോയി. ഓടികൂടിയ നാട്ടുകാര്‍ അടുത്തുള്ള സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. മൃതദേഹം സഹകരണ ആശുപത്രി മോര്‍ച്ചറിയില്‍. നടവരമ്പ് സ്കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ഥിയാണ് ആഭിത്ത്. അമ്മ: ജയ, സഹോദരി: ആതിര.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha