തിരുപ്പതിയില്‍ വാഹനാപകടം; മൂന്നു മലയാളികള്‍ കൊല്ലപ്പെട്ടു
ആന്ധ്രാപ്രദേശിലെ തിരുപ്പതിയിലുണ്ടായ വാഹനാപകടത്തില്‍ മൂന്നു മലയാളികള്‍ മരിച്ചു. പത്തനംതിട്ട സ്വദേശികളായ സന്തോഷ്, ആശ എന്നിവരും ഇവരുടെ മകന് ഹരികൃഷ്ണനുമാണ് കൊല്ലപ്പെട്ടത്. ഇളയ മകന് അശ്വിനെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിരുപ്പതി ക്ഷേത്രദര്‍ശനം കഴിഞ്ഞു മടങ്ങവെ ഞായറാഴ്ച പുലര്‍ച്ചെയായിരുന്നു അപകടം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha