ബിപിസിഎല്‍ പ്ലാന്റിലെ ലോറിസമരം: ഇന്നു ചര്‍ച്ച
ബിപിസിഎല്‍ പാചകവാതക ബോട്ട്ലിംഗ് പ്ലാന്റിലെ ലോറിസമരത്തിനു പരിഹാരം കാണാന്‍ ഇന്നു ചര്‍ച്ച നടത്തും. ഇന്നത്തെ ചര്‍ച്ചയില്‍ അനുകൂലമായ തീരുമാനമുണ്ടായില്ലെങ്കില്‍ സമരം തുടരുമെന്നു കേരള സ്റ്റേറ്റ് ടാങ്കര്‍ ലോറി വര്‍ക്കേഴ്സ് യൂണിയന് ഭാരവാഹികള്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. കാക്കനാട് സെന്‍ട്രല്‍ ലേബര്‍ കമ്മീഷണര്‍ ഓഫീസില്‍ വൈകുന്നേരം നാലിനാണു ചര്‍ച്ച. ലോറികളില്‍ സ്ഥിരമായി ക്ലീനറെ നിയമിക്കണമെന്ന ആവശ്യമുന്നയിച്ചു ടാങ്കര്‍ ലോറി വര്‍ക്കേഴ്സ് യൂണിയന് നടത്തുന്ന സമരത്തില്‍ 113 ലോറി ഡ്രൈവര്‍മാരാണു പങ്കെടുക്കുന്നത്. എറണാകുളം, ആലപ്പുഴ, തൃശൂര്‍, കോഴിക്കോട്, വയനാട്, പാലക്കാട്, കോട്ടയം ജില്ലകളെയാണു സിലിണ്ടര്‍ ക്ഷാമം ബാധിച്ചത്. എറണാകുളം ജില്ലയുടെ ഉള്പ്രദേശങ്ങളിലാണു സമരം കടുത്ത പ്രതിസന്ധി സൃഷ്ടിച്ചത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha