ബാര്‍ കേസ് പരിഗണിക്കുന്നത് സുപ്രീംകോടതി ഏപ്രില്‍ 20ലേക്കു മാറ്റി
ബാര്‍ കേസില്‍ ബാറുടമകള്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുന്നത് സുപ്രീംകോടതി ഈ മാസം 20ലേക്കു മാറ്റി. ഹൈക്കോടതി ഉത്തരവിന്റെ പകര്‍പ്പു ഹാജരാക്കാന്‍ കൂടുതല്‍ സമയം വേണമെന്നു ബാറുടമകള്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണു ഹര്‍ജി പരിഗണിക്കുന്നത് ഈ മാസം 20ലേക്ക് മാറ്റിയത്.
ഫൈവ് സ്റ്റാര്‍ ഒഴികെയുള്ള ബാറുകള്‍ അടച്ചു പൂട്ടാന്‍ നിര്‍ദേശിക്കുന്ന സര്‍ക്കാരിന്റെ മദ്യനയം അംഗീകരിച്ചു കൊണ്ടുള്ള ഹൈക്കോടതി ഉത്തരവിനെതിരേയാണു ബാറുടമകള്‍ സുപ്രീംകോടതിയെ സമീപിച്ചത്. ഫോര്‍സ്റ്റാര്‍ ബാറുടമകളണു ഹര്‍ജി നല്‍കിയിരിക്കുന്നത്.
സര്‍ക്കാരിന്റെ മദ്യനയം വിവേചനാപരമാണെന്നും ഹൈക്കോടതി വസ്തുതതകള്‍ പരിശോധിച്ചില്ലെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നുണ്ട്. കേസില്‍ സര്‍ക്കാര്‍ നല്‍കിയിരിക്കുന്ന തടസ ഹര്‍ജിയും ഇതോടൊപ്പം പരിഗണിക്കും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha