ആറന്മുള വിമാനത്താവളം: അനുമതി തേടി കെജിഎസ് ഗ്രൂപ്പ് വീണ്ടും അപേക്ഷ നല്കി
ആറന്മുള വിമാനത്താവളത്തിന് അനുമതി തേടി വീണ്ടും കെജിഎസ് ഗ്രൂപ്പ് രംഗത്ത്. അനുമതി തേടിക്കൊണ്ടുള്ള പുതിയ അപേക്ഷ വീണ്ടും കമ്പനി കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിനു നല്കി. പദ്ധതി പ്രദേശത്ത് ഉപയോഗയോഗ്യമായ നെല്‍വയല്‍ ഇല്ലെന്നും കമ്പനി അപേക്ഷയില്‍ പറയുന്നുണ്ട്. ഹരിത ട്രൈബ്യൂണല്‍ അനുമതി നിഷേധിച്ചതു തെറ്റിദ്ധാരണകളെ തുടര്‍ന്നാണെന്നും അപേക്ഷയില്‍ പറയുന്നു. അപേക്ഷ ഈ മാസം 23നു പരിഗണിക്കും.
വിമാനത്താവളത്തിന് അനുമതി നല്കാന് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നതായി ആരോപണമുയര്‍ന്നിരുന്നു. ഇതേത്തുടര്‍ന്ന് ആര്‍എസ്എസ് സംസ്ഥാന നേതൃത്വം കേന്ദ്ര സര്‍ക്കാരിനെതിരേ രംഗത്തുവന്നിരുന്നു. അനുമതി നല്കിയാല് ശക്തമായ പ്രത്യാഘാതം നേരിടേണ്ടി വരുമെന്നും ആര്‍എസ്എസ് മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. കേന്ദ്ര സര്‍ക്കാരുമായി സംസാരിക്കുന്നതിനു കുമ്മനം രാജശേഖരന് ഉടന്‍ തന്നെ ഡല്‍ഹിക്കു പോകുമെന്നാണു സൂചന.
ആറന്മുള വിമാനത്താവളത്തിനെതിരേ ഏറ്റവും ശക്തമായി രംഗത്തെത്തിയതു ബിജെപിയായിരുന്നു. ഇക്കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ പത്തനംതിട്ടയില്‍ സംസ്ഥാന നേതാവ് എം.ടി. രമേശ് മത്സരിച്ചത് ഈ വിഷയം ഉയര്‍ത്തിക്കാട്ടിയായിരുന്നു. ഒരു ലക്ഷത്തിലധികം വോട്ടു നേടാനും ബിജെപിക്കായി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha