കോഴിക്കോട് ബസ് ലോറിയിലിടിച്ച് മൂന്ന് പേര് മരിച്ചു, 42 പേര്‍ക്ക് പരിക്കേറ്റു
കോഴിക്കോട് രാമനാട്ടുകര ബൈപ്പാസില്‍ ടൂറിസ്റ്റ് ബസ് ലോറിയുമായി കൂട്ടിയിടിച്ചുമറിഞ്ഞ് മൂന്നുപേര്‍ മരിച്ചു. ഇടുക്കി നെടുങ്കണ്ടം സ്വദേശികളായ ജയലക്ഷ്മി, അനു, ചന്ദ്രശേഖരന് എന്നിവരാണ് മരിച്ചത്. 42 പേര്‍ക്ക് പരുക്കേറ്റതായാണ് സൂചന. ഒരാളുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. പരുക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. രാവിലെ രണ്ടേ മുക്കാലോടെയായിരുന്നു അപകടമുണ്ടായത്.
എതിര്‍വശത്തുനിന്നു വന്ന ലോറിയുമായി കൂട്ടിയിടിക്കാതിരിക്കാന്‍ ബസ് വെട്ടിച്ചപ്പോള്‍ മറിയുകയായിരുന്നു. കൊല്ലൂര്‍ മൂകാംബിക ക്ഷേത്രം സന്ദര്‍ശിച്ച് മടങ്ങിയ ഇടുക്കിയില്‍നിന്നുള്ള സംഘമാണ് അപകടത്തില്‍പ്പെട്ടത്.രണ്ടു ബസുകളിലായി 100 പേരുടെ സംഘമാണ് കൊല്ലൂരിലേക്കു പുറപ്പെട്ടത്. മരിച്ചവരുടെ മൃതദേഹങ്ങള്‍ മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ലോറിയെ മറികടക്കാന്‍ ശ്രമിക്കുന്നതിനെ ഡിവൈഡറിലിടിച്ച് ബസ് മറിയുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha