ഷോണ്‍ ജോര്‍ജിനെ യൂത്ത് ഫ്രണ്ട്-എമ്മില്‍ നിന്നും പുറത്താക്കി
പി.സി. ജോര്‍ജിന്റെ മകന് ഷോണ്‍ ജോര്‍ജിനെ യൂത്ത് ഫ്രണ്ട്-എമ്മില്‍ നിന്നും പുറത്താക്കി. യൂത്ത് ഫ്രണ്ട്
-എം സംസ്ഥാന ജനറല്‍ സെക്രട്ടറിയായിരുന്നു ഷോണ്‍ ജോര്‍ജ്. പി.സി. ജോര്‍ജിനെ ചീഫ് വിപ്പ് സ്ഥാനത്തു നിന്നും നീക്കം ചെയ്തതു മുതല്‍ ഷോണ്‍ പാര്‍ട്ടിയുമായി ഇടഞ്ഞു നില്‍ക്കുകയായിരുന്നു. അച്ചടക്കം ലംഘിച്ചതിനാണു നടപടിയെന്നു യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് പ്രിന്‍സ് ലൂക്കോസ് പറഞ്ഞു.
കഴിഞ്ഞ ദിവസം കെ.എം. മാണിയേയും ജോസ് കെ. മാണിയേയും വിമര്‍ശിച്ചുകൊണ്ടു ഷോണ്‍ രംഗത്തെത്തിയിരുന്നു. ഇതേ തുടര്‍ന്നാണു ഷോണിനെ പുറത്താക്കാന്‍ തീരുമാനിച്ചത്. നിലവില്‍ യുവജന ക്ഷേമബോര്‍ഡ് അംഗമാണ് ഷോണ്‍ ജോര്‍ജ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha