ദേശീയ ഗെയിംസുമായി ബന്ധപ്പെട്ട് അഴിമതി നടന്നുവെന്നതിന് തെളിവില്ലെന്ന് സിബിഐ റിപ്പോര്‍ട്ട്
കേരളത്തില്‍ ഏറെ കോളിളക്കം സൃഷ്ടിച്ച സംഭവങ്ങളിലൊന്നാണ് ദേശീയ ഗെയിംസ്. കേരളത്തില്‍ നടന്ന ദേശീയ ഗെയിംസുമായി ബന്ധപ്പെട്ട് അഴിമതി നടന്നുവെന്നതിന് തെളിവില്ലെന്ന് സിബിഐ വ്യക്തമാക്കിയിരിക്കുകയാണ്. പ്രാഥമിക അന്വേഷണത്തില്‍ തെളിവുകള്‍ കണ്ടെത്താനായിട്ടില്ല. വി. ശിവന്‍കുട്ടി എംഎല്‍എയുടെ പരാതിയില്‍ രാഷ്ട്രീയ ആരോപണങ്ങള്‍ മാത്രമാണുള്ളതെന്നാണ് സിബിഐ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്.
ബിടിഒ അടിസ്ഥാനത്തിലാണ് ഗെയിംസിനായി സ്റ്റേഡിയങ്ങള്‍ നിര്‍മിച്ചത്. ജര്‍മനിയില്‍ നിന്ന് സിന്തറ്റിക് ട്രാക്ക് വാങ്ങിയതിലും നഷ്ടമില്ലെന്നും സിബിഐ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. കൊച്ചി യൂണിറ്റ് ചെന്നൈയിലെ ജോയിന്റ് ഡയറക്ടര്‍ക്കു നല്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്. ഹൈക്കോടതിയില്‍ ഉടന്‍ റിപ്പോര്‍ട്ട് നല്‍കുമെന്നാണ് സൂചന. ദേശീയ ഗെയിംസിന്റെ നടത്തിപ്പില്‍ 120 കോടിയുടെ അഴിമതി നടന്നതായാണ് ശിവന്‍കുട്ടി പരാതി നല്‍കിയിരുന്നത്.
അഴിമതികള്‍ അക്കമിട്ട് നിരത്തുന്ന പരാതിയില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ ഒന്നാം പ്രതിയും കായികമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ രണ്ടാം പ്രതിയും ജേക്കബ് പുന്നൂസിനെ മൂന്നാം പ്രതിയുമാക്കി കേസെടുക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha