ഉപഭോക്താക്കളുടെ ഓഫറുകള്‍ റദ്ദാക്കി ബിഎസ്എന്‍എല്ലിന്റെ ഇരുട്ടടി
ബിഎസ്എന്‍എല്‍ വരിക്കാര്‍ക്ക് നല്‍കിയിരുന്ന ഓഫറുകള്‍ രായ്ക്ക് രാമാനം റദ്ദാക്കി വീണ്ടും ഇരുട്ടടി നല്കി. പുതുവര്‍ഷത്തിന് പിന്നാലെ ഇക്കുറി വിഷുദിനത്തിലാണ് ബിഎസ്എന്‍എല്‍ ഇരുട്ടടി നല്കി ഉപഭോക്താക്കളെ വഞ്ചിച്ചിരിക്കുന്നത്. വിഷുദിനത്തില്‍ ബിഎസ്എന്‍എല്‍ ഓഫറുകള്‍ എല്ലാം റദ്ദാക്കി .
കോള്‍ പ്ലാനുകളായ 341, 135 എന്നിവയുംഎസ്എംഎസ് പ്ലാനുകളും എടുത്ത് കളഞ്ഞു. ആഴ്ചകള്‍ക്ക് മുന്‍പ് ഈ പ്ലാനുകള്‍ ആക്ടിവേറ്റ് ചെയ്ത ലക്ഷക്കണക്കിന് ഉപഭോക്താക്കള്‍ ബിഎസ്എന്‍എല്ലിന്റെ ഈ നടപടിയിലൂടെ വെട്ടിലായിരിക്കുകയാണ്. നാളെ വിഷു ദിനത്തില്‍ സാധാരണ നിലയിലുള്ള റേറ്റാണ് വോയിസ് കോളിനും എസ്എംഎസിനും ഈടാക്കുന്നത്. ഈ പുതുവര്‍ഷത്തിലും സമാനമായ രീതിയില്‍ ബിഎസ്എന്‍എല്‍ ഉപഭോക്താക്കള്‍ക്ക് ഇരുട്ടടി നല്‍കിയിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha