ജനറല്‍ സെക്രട്ടറി: തീരുമാനം ഭാവിദൗത്യങ്ങള്‍ കണക്കിലെടുത്തെന്ന് യച്ചൂരി, കൂട്ടായ വിവേകത്തിന്റെ അടിസ്ഥാനത്തില്‍ സെക്രട്ടറിയെ തീരുമാനിക്കും
പാര്‍ട്ടിയുടെ ഭാവിദൗത്യങ്ങള്‍ കണ്ടാകും ജനറല്‍ സെക്രട്ടറിയുടെ കാര്യത്തില്‍ തീരുമാനമെടുക്കുകയെന്ന് പൊളിറ്റ് ബ്യൂറോ അംഗം സീതാറാം യച്ചൂരി. ജനറല്‍ സെക്രട്ടറിയുടെ കാര്യത്തില്‍ അഭ്യൂഹങ്ങള്‍ തുടരുന്നതിന് കുഴപ്പമില്ല. പാര്‍ട്ടി ശരിയായ തീരുമാനമെടുക്കും. കൂട്ടായ വിവേകത്തിന്റെ അടിസ്ഥാനത്തില്‍ സെക്രട്ടറിയെ തീരുമാനിക്കുമെന്നും യച്ചൂരി പറഞ്ഞു. പുരോഗമനപരമായ ചര്‍ച്ചകള്‍ക്കാണ് പാര്‍ട്ടി കോണ്‍ഗ്രസ് വേദിയാകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പാര്‍ട്ടി കോണ്‍ഗ്രസിനു ശേഷം പുതിയ ജനറല്‍ സെക്രട്ടറിയെ നിയമിക്കാനിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് യച്ചൂരിയുടെ പ്രതികരണം. സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിക്കുന്നവരില്‍ യച്ചൂരിയുമുണ്ട്. എന്നാല്‍ ദേശീയ നേതൃത്വത്തിനും കേരള നേതൃത്വത്തിനും എസ്. രാമചന്ദ്രന്പിള്ളയോടാണ് താല്പര്യം. കേരളത്തിന്റെ പിന്തുണയോടെ എസ്ആര്‍പിയെ ജനറല്‍ സെക്രട്ടറിയാക്കുന്നതിനുള്ള നീക്കമാണ് നടക്കുന്നത്.
സിപിഎമ്മിന്റെ ഇരുപത്തിയൊന്നാം പാര്‍ട്ടി കോണ്‍ഗ്രസില്‍ ബിജെപിക്കെതിരെയും കേന്ദ്ര സര്‍ക്കാരിനെതിരെയും ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് കടുത്ത വിമര്‍ശനങ്ങളാണ് ഉന്നയിച്ചത്. എന്നാല്‍ കോണ്‍ഗ്രസിനെ കുറിച്ച് കാരാട്ട് മൗനം പാലിക്കുകയും ചെയ്തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha