കണ്ണൂരില്‍ സി.പി.എം പ്രവര്‍ത്തകനെ ബോംബെറിഞ്ഞു കൊലപ്പെടുത്തി, ഇന്ന് രാവിലെയോടെയായിരുന്നു സംഭവം
കണ്ണൂരില്‍ വീണ്ടും ബോംബേറ്. പാനൂരില്‍ സി.പി.എം പ്രവര്‍ത്തകനെയാണ് ബോംബെറിഞ്ഞു കൊന്നത്. വടക്കേ പൊയിലൂര്‍ പാറയുള്ളപറമ്പത്ത് വള്ളിച്ചാലില്‍ വിനോദ് ആണ് മരിച്ചത്. വ്യാഴാഴ്ച പുലര്‍ച്ചെ ഒന്നരയോടെയാണ് സംഭവമുണ്ടായത്. വിഷു ആഘോഷം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോള്‍ ഒരു സംഘം ആളുകള്‍ പതിയിരുന്ന് ബോംബ് എറിയുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ബിജെപിക്കാരനായിരുന്ന വിനോദ് സിപിഎമ്മിലേക്ക് ചേരുകയായിരുന്നു.
സംഭവസ്ഥലത്ത് വച്ച് തന്നെ വിനോദ് മരിച്ചു. വിനോദ് സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചു. വിനോദിന്റെ മരണത്തെ തുടര്‍ന്ന് തലശേരി താലൂക്കില്രാവിലെ ആറുമുതല്‍ വൈകുന്നേരം ആറു വരെ സി.പി.എം ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. വിനോദിനെ കൊലപ്പെടുത്തിയ ആര്.എസ്.എസ്ബി.ജെ.പി നേതൃത്വത്തിന്റെ അറിവോടെയാണെന്ന് സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി.ജയരാജന് വിശാഖപട്ടണത്ത് ആരോപിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha