നിങ്ങള്‍ ഇയര്‍ ഫോണില്‍ തുടര്‍ച്ചയായി പാട്ടു കേള്‍ക്കുന്നവരാണോ? എങ്കില്‍ കേള്‍വിയെ ബാധിക്കുമെന്ന് ഡോക്ടര്‍മാര്‍
ഇയര്‍ ഫോണ്‍ ഉപയോഗിക്കുന്നവര്‍ ശ്രദ്ധിക്കുക, നിരന്തരം നിങ്ങള്‍ ഇയര്‍ ഫോണ്‍ ഉപയോഗിക്കുകയാണെങ്കില്‍ ചെവിക്ക് പണികിട്ടുമെന്നത് ഉറപ്പ്. നിങ്ങള്‍ ഇയര്‍ ഫോണില്‍ പാട്ട് കേട്ടശേഷം ചെവിക്ക് അഞ്ച് മിനിട്ടെങ്കിലും വിശ്രമം കൊടുക്കണമെന്നാണ് ഡോക്ടമാര്‍ പറയുന്നത്.ഇല്ലെങ്കില്‍ കേള്‍വി കുറവ് ഉണ്ടാകും.
അമിതശബ്ദം രക്തകുഴലുകളെ ചുരുക്കി രക്ത സമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കും. ഉച്ചഭാഷിണിയുടെ അടുത്തു നില്ക്കുമ്പോള് രക്തസമ്മര്‍ദ്ദം വര്‍ദ്ധിക്കും. ചെവിക്കുള്ളിലെ ഫ്ളൂയിഡിന്റെ പ്രഷര്‍ കൂടുന്ന മെനിയേഴ്സ് സിന്‍ഡ്രോം ഉള്ളവര്‍ക്കു തലചുറ്റല്‍ ഉണ്ടാകാന്‍ സാധ്യത കൂടുതലാണ്.
ഗര്‍ഭിണികളില്‍ രക്തകുഴല് ചുരുങ്ങുന്നതു ഗര്‍ഭസ്ഥ ശിശുവിന്റെ വളര്‍ച്ചയെ ബാധിക്കുമെന്നാണ് ഡോക്ടമാര്‍ പറയുന്നത്. അമിത ശബ്ദം ശരീരത്തിലെ അസിഡിറ്റി വര്‍ദ്ധിപ്പിക്കും. പ്രമേഹ രോഗികള്ഡ അമിത ശബ്ദം കേട്ടാല്‍ രക്തത്തിലെ പഞ്ചസാരയുടെ അളവു വര്‍ദ്ധിക്കും, അമിത ശബ്ദം മൂലം ഏകാഗ്രത കുറയും. കുട്ടികളെയാണ് ഇതു കൂടുതല്‍ ബാധിക്കുക.
ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് നാഷണല്‍ ഇനിഷ്യേറ്റീവ് ഫോര്‍ സേഫ് സൗണ്ടിലെ (ഐഎംഎ നിസ്) വിദഗ്ദ്ധ ഡോക്ടര്‍മാരുടേതാണ് ഈ മുന്നറിയിപ്പുകള്‍ എന്നത് ഓര്‍ക്കുക. ശബ്ദ മലിനീകരണത്തിനെതിരം ബോധവത്ക്കരണ ലക്ഷ്യവുമായി ഐഎം എ നിസിന്റെ നേതൃത്വത്തില്‍ തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ സൈക്കിള്‍ റാലി നടത്തുകയാണ്. നാളെ തലസ്ഥാനത്ത് ആരംഭിക്കുന്ന റാലി 14 ജില്ലകളിലും പര്യടനം നടത്തി 28 നു കോഴിക്കോട് സമാപിക്കും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha