ഇനി നിങ്ങള്‍ക്കും പോലീസാകാം, ദൈവത്തിന്റെ സ്വന്തം നാട്ടില്‍ വരുന്നു പോലീസിന്റെ കൂട്ടുക്കാര്, കുറ്റകൃത്യമില്ലാത്ത കേരളം പ്രധാനലക്ഷ്യം
ഇനി മുതല്‍ നിങ്ങള്‍ക്കും പോലീസാകാം. നിങ്ങളുടെ വീടിന് സമീപം എവിടെയെങ്കിലും അപകടമുണ്ടെങ്കിലോ അക്രമമോ സംഘട്ടനമോ ഉണ്ടായാല്‍ ഉടന്‍ വിവരം അറിയിക്കേണ്ടത് വെറെ ആരെയുമല്ല. പോലീസിന്റെ കൂട്ടുക്കാര് അതായത് ഫ്രണ്ടസ് ഓഫ് പോലീസ്. പോലീസിനും ജനങ്ങള്‍ക്കും ഒരുപ്പോലെ സഹായികളായും രക്ഷകരായും പോലീസിന്റെ കൂട്ടുക്കാര് നിങ്ങളുടെ മുന്നിലെത്തും. നഗരത്തിലെ എല്ലാ സ്റ്റേഷനുകളിലും ഒരു മാസത്തിനകം ഫ്രണ്ടസ് ഓഫ് പോലീസിനെ നിയോഗിക്കാന്‍ തീരുമാനമായി.
ഒരു സ്റ്റേഷനില്‍ 10 മുതല്‍ 15 പേരെ നിയോഗിക്കാനാണ് തീരുമാനം ആയിരിക്കുന്നത്. തികച്ചും സന്നദ്ധ സേവനമാണിത്. താല്പര്യമുള്ള സ്റ്റേഷന് പരിധിയിലെ താമസക്കാര്‍ മുന്നോട്ട് വന്നാല്‍ അവരെ ആദ്യം പരിഗണിക്കുമെന്നാണ് അറിയുന്നത്. അല്ലെങ്കില്‍ എസ്ഐമാര്‍ അവരെ തിരഞ്ഞെടുക്കും. വോളന്റിയര്‍മാരായി തിരഞ്ഞെടുക്കപ്പെടുന്നവരുടെ ചരിത്രം, നാട്ടിലെ പ്രവര്‍ത്തനം, ക്രിമിനല്‍ പശ്ചാത്തലം, എന്നിവയെല്ലാം പരിശോധിച്ച ശേഷം മാത്രമായിരിക്കും ഇവര്‍ക്ക് പോലീസ് തിരിച്ചറിയല്‍ കാര്‍ഡ് നല്കന്നത്.
തുടര്‍ന്ന് ഇവര്‍ ചെയേണ്ട പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച് ബോധവല്‍ക്കരണം നടത്തും. ഗുണ്ടാസംഘങ്ങളെ കുറിച്ചും മറ്റ് സാമൂഹ്യ വിരുദ്ധരെ കുറിച്ചും രഹസ്യവിവരം നല്‍കുക എന്നതിനാണ് പ്രധാനമായി ഇവരെ നിയോഗിക്കുന്നത്. ലണ്ടനില്‍ നടപ്പാക്കിയ പദ്ധതിയാണ് കേരളത്തിലും നടപ്പാക്കുന്നത്. കേരളത്തില്‍ വര്‍ദ്ധിച്ച് വരുന്ന കുറ്റകൃത്യം തടയാനായിട്ടാണ് ഇത്തരമൊരു പദ്ധതി നടപ്പാക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha