യുവതിയുടെ നഗ്നചിത്രങ്ങള്‍ മൊബൈലില്‍ പകര്‍ത്തി ഭീഷണിപ്പെടുത്തിയ പ്രതികള്‍ അറസ്റ്റിലായി
യുവതിയുടെ നഗ്നചിത്രം മൊബൈലില്‍ പകര്‍ത്തി ഭീഷണിപ്പെടുത്തിയ പ്രതികള്‍ അറസ്റ്റിലായി. പാറശാല സ്വദേശിനിയായ യുവതിയും ഇവരുടെ സുഹൃത്തായ യുവാവും ചേര്‍ന്നാണ് മൊബലില്‍ ചിത്രങ്ങള്‍ പകര്‍ത്തിയത്. സംഭവത്തെ തുടര്‍ന്ന് പാറശാല സ്വദേശിനി സുജി(26), കോഴഞ്ചേരി സ്വദേശിയും ഇപ്പോള്‍ വാഴോട്ടുകോണത്ത് താമസക്കാരനുമായ ജോണ്‍ എന്ന തോമസ് കോശി( 26) എന്നിവരെയാണ് വട്ടിയൂര്‍ക്കാവ് പോലീസ് അറസ്റ്റുചെയ്തത്.
തോമസും കോശിയും സുജിയും പരാതിക്കാരിയായ യുവതിയുമായി വര്‍ഷങ്ങളായി സുഹൃത്തുക്കളാണ്. ഇവര്‍ പഠനകാലത്ത് പരിചയപ്പെട്ടതാണ്. ഇടക്കാലത്ത് യുവതിയും പ്രതികളുമായി മാനസികമായി അകന്നു. സുജി പിണക്കത്തിലായിരുന്ന യുവതിയോട് തോമസ് കോശിയുടെ നിര്‍ദേശപ്രകാരം വീണ്ടും സൗഹൃദം സ്ഥാപിച്ചു.
തുടര്‍ന്ന് സുജി യുവതിയോടൊപ്പം താമസമാരംഭിച്ചു. ഒന്നിച്ചു താമസിക്കുന്നതിനിടയില്‍ തോമസ് കോശി നല്കിയ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് സുജി യുവതിയുടെ നഗ്നത മൊബലില്‍ പകര്‍ത്തി തോമസ് കോശിക്ക് കൈമാറി. മൊബെല്‍ ദൃശ്യങ്ങള്‍ മറ്റൊരു സൃഹൃത്തിന് മുന്നില്‍ തോമസ് കോശി പ്രദര്‍ശിപ്പിച്ചതോടെയാണ് യുവതി സംഭവം അറിയുന്നത്. പ്രതികളോട് ഇതേപ്പറ്റി ചോദിച്ചപ്പോള്‍ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ പറയുന്നു. തുടര്‍ന്ന് യുവതി സിറ്റിപോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കുകയായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha