ഉത്സവപ്പറമ്പില്‍ തളച്ചിരുന്ന കൊമ്പന് കുത്തി മറിച്ച തെങ്ങിനടിയില്‍പ്പെട്ട് പാപ്പാന് മരിച്ചു
ഉത്സവശേഷം സമീപത്തെ പറമ്പില്‍ തളച്ച ആന കുത്തിമറിച്ചിട്ട തെങ്ങിന്റെ അടിയില്‍പ്പെട്ട് പാപ്പാന് മരിച്ചു. പെരിങ്ങോട്ടുകര മുസ്ലിം പള്ളിക്കടുത്ത് പണാറത്തറ രാഘവന് മകന് മണികണ്ഠനാ(31)ണ് മരിച്ചത്.
പുലര്‍ച്ചയോടെയാണ് സംഭവം. ആമ്പല്ലൂരിലെ പനംകുളത്ത് മോഹനന് എന്ന ആനയാണ് പരാക്രമം കാട്ടി കൊമ്പുകൊണ്ട് തെങ്ങ് മറിച്ചിട്ടത്. ആലപ്പാട് കൊടപ്പുള്ളി ഭഗവതി ക്ഷേത്രത്തില്‍ ബുധനാഴ്ച നടന്ന വിഷുപ്പൂരം എഴുന്നള്ളിപ്പിനാണ് ആനയെ കൊണ്ടുവന്നത്. എഴുന്നള്ളിപ്പ് കഴിഞ്ഞപ്പോള്‍ ആനയെ സമീപത്തെ വളപ്പില്‍ തളച്ചു.
പൂരത്തോടനുബന്ധിച്ച് രാത്രിയിലെ നാടകവും കഴിഞ്ഞ ശേഷമാണ് പാപ്പാന്മാര് ഉറങ്ങാന്‍ കിടന്നത്. അര്‍ധ രാത്രിയോടെ ആന പരാക്രമം കാട്ടിയിരുന്നുവെന്നും പാപ്പാന്മാര് ഉണര്‍ന്ന് ആനയുടെ അരികിലെത്തിയെന്നും പറയുന്നു.
ഇതിനിടെ അരിശം പൂണ്ട ആന തെങ്ങ് കുത്തിമറിച്ചിട്ടുകയായിരുന്നു. വീണ തെങ്ങിന്റെ പട്ടയും മറ്റും തലയിലടിച്ച് ഗുരുതരാവസ്ഥയിലായ മണികണ്ഠനെ കൂര്‍ക്കഞ്ചേരി എലൈറ്റ് ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന് രക്ഷിക്കാനായില്ല. അന്തിക്കാട് പൊലീസ് കേസെടുത്തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha