കണ്ണൂര്‍ കൊലപാതകം: ആഭ്യന്തരമന്ത്രി സര്‍വകക്ഷി യോഗം വിളിച്ചു
പാനൂരില്‍ സിപിഎം പ്രവര്ത്തകന് ബോംബേറില്‍ കൊല്ലപ്പെട്ടതിന്റെ പശ്ചാത്തലത്തില്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല സര്‍വകക്ഷി യോഗം വിളിച്ചു. 23നു കണ്ണൂര്‍ കളക്ട്രേറ്റിലാണു മന്ത്രി കൂടി പങ്കെടുക്കുന്ന യോഗം നടക്കുന്നത്. രാഷ്ട്രീയ പാര്‍ട്ടികള്‍ ആസൂത്രിത കൊലപാതകങ്ങള്‍ നടത്തുന്നത് അവസാനിപ്പിക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. വ്യാഴാഴ്ച പുലര്‍ച്ചെ പാനൂരിലുണ്ടായ ബോംബേറിലാണു വടക്കേപൊയിലൂര്‍ പാറയുള്ളപറമ്പത്ത് വള്ളിച്ചാലില്‍ വിനോദന്‍ (36) കൊല്ലപ്പെട്ടത്. ക്ഷേത്രോത്സവംകണ്ട് വീട്ടിലേക്കു മടങ്ങുമ്പോള്‍ ഒരു സംഘം ആളുകള്‍ പതിയിരുന്നു ബോംബ് എറിയുകയായിരുന്നു. അഞ്ചു വര്‍ഷംമുമ്പു ബിജെപി വിട്ടു സിപിഎമ്മിലേക്കു വന്നയാളാണു വിനോദ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha