പലരും പലവട്ടം പീഡിപ്പിച്ചെന്ന് സരിത പറഞ്ഞു; സോളാര്‍ കേസില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി മജിസ്ട്രേറ്റ്
സരിത പലവട്ടം പീഡനത്തിന് ഇരയായതായി മജിസ്ട്രേറ്റ്. സോളാര്‍ കേസില്‍ നിര്‍ണായകവെളിപ്പെടുത്തലുമായി ഒടുവില്‍ മജിസ്ട്രേറ്റ് രംഗത്ത്. ലൈംഗീകമായി പലരും തന്നെ ഉപയോഗിച്ചെന്ന് സോളര്‍ തട്ടിപ്പ് കേസ് പ്രതി സരിത എസ്. നായര്‍ കോടതിയില്‍ പറഞ്ഞതായി എറണാകുളം മുന്‍ അഡീഷനല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് എന്‍.വി.രാജു. സോളാര്‍ കമ്മീഷന് മുന്നിലായിരുന്നു അദ്ദേഹത്തിന്റെ നിര്‍ണ്ണായക വെളിപ്പെടുത്തല്‍. ആരെങ്കിലും ബലാല്‍സംഗം ചെയ്തോ എന്ന ചോദ്യത്തിന് \'ഉവ്വ് എന്നായിരുന്നു സരിതയുടെ മറുപടി.
സോളര്‍ കേസില്‍ സരിതയുടെ മൊഴിരേഖപ്പെടുത്താതിരുന്നതിന് കുറ്റാരോപിതനായ മജിസ്ട്രേട്ടാണ് എന്‍.വി.രാജു.
തുടര്‍ന്ന് ഉണ്ടായ കാര്യങ്ങള്‍ സരിതയോട് എഴുതി നല്കാന് ആവശ്യപ്പെടുകയായിരുന്നു. കേസുമായി നേരിട്ട് ബന്ധമില്ലാത്ത കാര്യമായതിനാല്‍ മൊഴി രേഖപ്പെടുത്തിയില്ല. സരിതയുമായി സംസാരിച്ചത് അഞ്ചോ ആറോ മിനിറ്റ് മാത്രമാണ്. സരിത അന്നു പറഞ്ഞ പേരുകള്‍ ഓര്‍മയില്ലെന്നും മജിസ്ട്രേറ്റ് എന്‍.വി.രാജു സോളര്‍ കമ്മീഷന് മൊഴി നല്കി.
ഹൈക്കോടതി മുഖേനയാണ് കമ്മിഷന് മജിസ്ട്രേട്ടിന് നോട്ടീസ് അയച്ചത്. അടച്ചിട്ട കോടതിമുറിയില്‍ സരിത പറഞ്ഞതെന്തെന്നത് സംബന്ധിച്ച് ഏറെ വിവാദങ്ങള്‍ ഉയര്‍ന്ന പശ്ചാത്തലത്തിലാണ് സോളര്‍ അന്വേഷണ കമ്മിഷന് എന്‍.വി.രാജുവിനെ വിസ്തരിച്ചത്.
കേരളാ കോണ്‍ഗ്രസ് നേതാവ് ആര്.ബാലകൃഷ്ണപിള്ളയും ഇന്ന് കമ്മിഷന് മുന്‍പാകെ ഹാജരായി മൊഴിനല്‍കിയിരുന്നു. സരിതയുടെതെന്ന പേരില്‍ പുറത്തു വന്ന കത്തുകള്‍ എല്ലാം ഒന്നുതന്നെയെന്ന് മൊഴി നല്കിയ ശേഷം ആര്.ബാലകൃഷ്ണ പിള്ള മാധ്യമങ്ങളോട് പറഞ്ഞത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha