ശബരിമലയില്‍ പന്നിയുടെ ആക്രമണത്തില്‍ ഭക്തന് മരിച്ചു
ശബരിമലയില്‍ കാട്ടുപന്നിയുടെ ആക്രമണത്തില്‍ അയ്യപ്പഭക്തന് മരിച്ചു. തമിഴ്നാട് തുറയിമംഗള പിറംപള്ളൂര്‍ സ്വദേശി ഗോവിന്ദസ്വാമി (60) ആണ് മരിച്ചത്.
പാണ്ടിത്താവളത്ത് ചായ കുടിച്ച് മടങ്ങുമ്പോഴായിരുന്നു പന്നിയുടെ അപ്രതീക്ഷിത ആക്രമണം. പുലര്ച്ചെ് അഞ്ചുമണിയോടെയാണ് സംഭവം. ഉദ്യാനത്തിന് അടുത്തുവച്ച് പന്നി ഓടിവന്ന് ആക്രമിക്കുകയായിരുന്നു. വലതുകാലിന്റെ തുടയെല്ല് പന്നിയുടെ കുത്തേറ്റ് പൂര്‍ണമായി തകര്‍ന്നു. പരുക്കേറ്റ ഗോവിന്ദസ്വാമിയെ ഉടന്‍ പമ്പ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. മൃതദേഹം പത്തനംതിട്ട ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍.
സീസണിലും അല്ലാത്ത അവസരങ്ങളിലും ധാരാളം പന്നികളെ സന്നിധാനത്തും പരിസരത്തും കാണാന്‍ സാധിക്കും. ഇവ ഇതുവരെ ആരെയും ഉപദ്രവിച്ചതായി റിപ്പോര്‍ട്ടുകളില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha