ഷൊര്‍ണൂര്‍-എറണാകുളം പാതയില്‍ ട്രെയിന്‍ ഗതാഗത നിയന്ത്രണം
പുതുക്കാട്, ഇരിങ്ങാലക്കുട സ്റ്റേഷനുകള്‍ക്കിടയ്ക്കു കുറുമാലി ലെവല്‍ ക്രോസിങ് ഗേറ്റില്‍ സബ്വേയുമായി ബന്ധപ്പെട്ട ജോലി നടക്കുന്നതിനാല്‍ ഷൊര്‍ണൂരിലും എറണാകുളത്തിനുമിടയ്ക്കുള്ള ട്രെയിന്‍ ഗതാഗതം 19, 21 തീയതികളില്‍ തടസ്സപ്പെടും. 19നു കണ്ണൂര്‍-എറണാകുളം ഇന്റര്‍സിറ്റി എക്സ്പ്രസ്, നിലമ്പൂര്‍-എറണാകുളം പാസഞ്ചര്‍, എറണാകുളം-ഷൊര്‍ണൂര്‍ പാസഞ്ചര്‍ എന്നിവ തൃശൂരിനും എറണാകുളം ജംക്ഷനുമിടയ്ക്കു സര്‍വീസ് നടത്തില്ല.
21നു തിരുവനന്തപുരം സെന്‍ട്രല്‍-പാലക്കാട് ടൗണ്‍ അമൃത എക്സ്പ്രസ് ഒരു മണിക്കൂര്‍ വൈകി രാത്രി 11.30നേ തിരുവനന്തപുരത്തു നിന്നു പുറപ്പെടൂ. തിരുവനന്തപുരം-മംഗളൂരു എക്സ്പ്രസ് ഇരിങ്ങാലക്കുട സ്റ്റേഷനില്‍ 30 മിനിറ്റും ചെന്നൈ എഗ് മോര്-ഗുരുവായൂര്‍ എക്സ്പ്രസ് എറണാകുളം ജംക്ഷനില്‍ ഒരു മണിക്കൂറും പിടിച്ചിടും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha