രാഹുല്നായര്ക്കെതിരെ തെളിവില്ല
പത്തനംതിട്ടയിലെ മുന്‍ പോലീസ് സൂപ്രണ്ട് രാഹുല്‍ ആര് നായര്‍ക്കെതിരേ ഉന്നയിക്കപ്പെട്ട ആരോപണങ്ങളില്‍ തെളിവു കണ്ടെത്താന്‍ വിജിലന്‍സിനു കഴിഞ്ഞില്ല.പതിനേഴ് ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്ന ആരോപണമാണ് രാഹുല്‍ ആര് നായര്ക്കെതിരേയുള്ളത്. 2014 നവംബര്‍ 17-നാണ് രാഹുലിനെ സര്‍വീസില്‍ നിന്നും സസ്പെന്‍ഡ് ചെയ്തത്. ആരോപണം തെളിയാത്ത സാഹചര്യത്തില്‍ അദ്ദേഹത്തെ തിരിച്ചെടുക്കാന്‍ ചീഫ്സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സമിതി ശുപാര്‍ശ നല്കി. അതിനിടെ രാഹുലിനെ തിരിച്ചെടുക്കാതിരിക്കാനുള്ള നീക്കങ്ങളും സര്‍ക്കാരില്‍ സജീവമായി. രാഹുല്‍ സര്‍വീസില്‍ തിരിച്ചെത്തരുതെന്ന വാശി ചില ഉയര്‍ന്ന ഉദ്യോഗസ്ഥര്ക്കാണുള്ളത്.
ഇന്റലിജന്‍സ് മേധാവിയാണ് രാഹുലിനെ സര്‍വീസില്‍ നിന്നും സസ്പെന്‍ഡ് ചെയ്യണമെന്ന നിര്‍ദ്ദേശം സര്‍ക്കാരിനു കൈമാറിയത്.അതേ ഇന്റലിജന്‍സ് മേധാവി തന്നെയാണ് രാഹുലിനെതിരേ തെളിവുകള്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് സര്‍ക്കാരിനെ അറിയിച്ചിട്ടുള്ളത്.
പ്രാഥമിക അന്വേഷണം നടത്തിയ വിജിലന്‍സ് ഡയറക്ടര്‍ കോഴ ഇടപാട് സ്ഥിരീകരിച്ചിരുന്നു.വിജിലന്‍സ് ഡയറക്ടര്‍ തന്നെയാണ് രാഹുലിനെ സസ്പെന്‍ഡ് ചെയ്യാനും നിര്‍ദ്ദേശിച്ചത്. കെ.എം.മാണിക്കെതിരേയുള്ള ബാര്‍ക്കോഴ ഇടപാട് അന്വേഷിക്കുന്ന എസ്.പി. സുകേശന് തന്നെയാണ് രാഹുലിനെതിരേയുള്ള കൈക്കൂലിക്കേസും അന്വേഷിക്കുന്നത്.
എന്നാല്‍ വിജിലന്‍സ് ഡയറക്ടര്‍ തന്നെ രാഹുലിന് അനുകൂലമായി നിലപാടെടുത്തതായും അറിയുന്നു. രാഹുല്‍ ആര് നായരെ അറിയുന്നവരൊന്നും ഇത്തരമൊരു ആരോപണം വിശ്വസിക്കുന്നില്ല. സംസ്ഥാനത്തെ ക്വാറി ഉടമകള്‍ എന്തിനും പോന്നവരാണ്. സിനിമയില്‍ കാണുന്നതുപോലെയാണ് അവര്‍ പ്രവര്‍ത്തിക്കുക. രാഹുലിനു നല്കാന് 15.50 ലക്ഷം പിന്‍വലിച്ച രേഖകളാണ് വിജിലന്‍സിനു മുന്‍പിലുള്ള ഏക തെളിവ്. എന്നാല്‍ തുക രാഹുലിനു നല്‍കിയതിന് ഒരു തെളിവുമില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha