ജേക്കബ് ജോബിനെതിരെ വകുപ്പുതല അന്വേഷണം വന്നേക്കും
ചന്ദ്രബോസ് വധക്കേസുമായി ഉയര്‍ന്ന വിവാദത്തില്‍ തൃശൂര്‍ മുന്‍ സിറ്റി പോലീസ് കമ്മീഷണര്‍ ജേക്കബ് ജോബിനെതിരെ വകുപ്പുതല അന്വേഷണം വന്നേക്കും. ഇന്റലിജന്‍സ് എ.ഡി.ജി.പിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഡി.ജി.പിയുടെ ഫോണ്‍സംഭാഷണം ചോര്‍ത്തിയ ജേക്കബ് ജോബ് അദ്ദേഹത്തെ ബ്ലാക്ക് മെയില്‍ ചെയ്യാന്‍ ശ്രമിച്ചുവെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ടില്‍ കണ്ടെത്തിയിരുന്നു.
ചന്ദ്രബോസ് വധക്കേസിലെ പ്രതി മുഹമ്മദ് നിഷാം ഡി.ജി.പി കെ.എസ് ബാലസുബ്രഹ്മണ്യത്തിന് വേണ്ടപ്പെട്ടയാളാണെന്നും അയാളെ രക്ഷിക്കാന്‍ ശ്രമിക്കണമെന്നും മുന്‍ ഡി.ജി.പി കൃഷ്ണമൂര്‍ത്തി തന്നോട് ആവശ്യപ്പെട്ടതായി ജേക്കബ് ജോബ് ആരോപിച്ചിരുന്നു. ഇരുവരും തമ്മിലുള്ള ഫോണ്‍ സംഭാഷണം പിന്നീട് പി.സി ജോര്‍ജ് പുറത്തുവിട്ടിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha