നിരവധി കേസിലെ പ്രതിയും ഗുണ്ടയുമായ വനിതയെ തിരുവനന്തപുരം തുമ്പ പോലീസ് പിടികൂടി
നിരവധി കേസിലെ പ്രതിയും ഗുണ്ടയുമായ വനിതയെ തിരുവനന്തപുരം തുമ്പ പോലീസ് പിടികൂടി.ആറ്റിപ്ര കോരാളം കുഴി ശരണ്യ ഭവനില്‍ കുഞ്ഞുമോള്‍ എന്നു വിളിക്കുന്ന ഉഷ (43)യെയാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ നവംബറിലാണ് ഇവര്‍ ഗുണ്ടാ ആക്ട് പ്രകാരം ആറുമാസത്തെ കരുതല്‍ തടങ്കലില്‍നിന്ന് പുറത്തിറങ്ങിയത്. വീടിനോടു ചേര്‍ന്ന സ്ഥലത്ത് മദ്യക്കച്ചവടം നടത്തിയതിനാണ് ഇവരെ പോലീസ് പിടികൂടിയ്ത്.
ഇവരില്‍നിന്ന് വിവിധ ഇനത്തിലുളള നിരവധി മദ്യ കുപ്പികള്‍ പിടിച്ചെടുത്തിട്ടുണ്ട്. ഇവര്‍ക്കെതിരെ വീണ്ടും ഗുണ്ടാ നിയമപ്രകാരം കരുതല്‍ തടങ്കലില്‍ അടയ്ക്കാന്‍ നടപടി സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു. ശംഖുമുഖം എ.സി. ജവഹര്‍ ജനാര്‍ദിന്റെ നിര്‍ദേശപ്രകാരമാണ് ഇവരെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha