കേരളം ഘര്‍വാപസിയില്‍, ആലപ്പുഴയില്‍ ഒന്‍പത് ക്രിസ്ത്യാനികളെ മതംമാറ്റിയതായി റിപ്പോര്‍ട്ട്
ആലപ്പുഴയില്‍ വീണ്ടും ഘര്‍ വാപസിയെന്ന് റിപ്പോര്‍ട്ട്. വിശ്വഹിന്ദുപരിഷത്ത് ആലപ്പുഴ ഘടകത്തിന്റെ നേതൃത്വത്തിലാണ് മത പരിവര്‍ത്തനം നടന്നത്. എടത്വ ആനപ്പറമ്പാല്‍ ശ്രീധര്‍മ്മ ശാസ്താക്ഷേത്രത്തില്‍ വച്ചായിരുന്നു ഘര്‍വാപ്പസി ചടങ്ങുകള്‍. ക്രിസ്ത്യന്‍ മതവിശ്വാസികളായ ഒന്‍പത് പേരേയാണ് ഹിന്ദുമതത്തിലേക്ക് മാറ്റിയത്. ഇവരുടെ സ്വന്തം ഇഷ്ടപ്രകാരമാണ് പരിവര്‍ത്തനം നടത്തിയതെന്ന് വിശ്വഹിന്ദുപരിഷത്ത് ഭാരവാഹികള്‍ പറഞ്ഞു. ഇത് നാലാം തവണയാണ് ജില്ലയില്‍ ഘര്‍വാപസി നടക്കുന്നത്.
നേരത്തെയും ആലപ്പുഴയില്‍ ഘര്‍വാപസി അരങ്ങേറിയിരുന്നു. അപ്പോഴെല്ലാം നിരവധിപേരാണ് ഹിന്ദുമതം സ്വീകരിച്ചത്. ഹിന്ദുമതം സ്വീകരിച്ചവരെല്ലം നേരത്തെ ഹിന്ദുക്കളായിരുന്നുവെന്നാണ് വിശ്വഹിന്ദു പരിഷത്ത് ഭാരവാഹികളുടെ അവകാശവാദം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha