വൃത്തിഹീനമായ ചുറ്റുപാട്: കായംകുളം കെഎസ്ആര്‍ടിസി കാന്റീന് ആരോഗ്യവിഭാഗം അടച്ചുപൂട്ടി
വൃത്തിഹീനമായ ചുറ്റുപാടില്‍ പ്രവര്‍ത്തിച്ച കായംകുളം കെഎസ്ആര്‍ടിസി കാന്റീന് ആരോഗ്യവിഭാഗം ഉദ്യോഗസ്ഥരെത്തി അടച്ചുപ്പൂട്ടി. കഴിഞ്ഞ ദിവസം അടച്ചുപൂട്ടണമെന്ന് നോട്ടീസ് നല്‍കിയിരുന്നെങ്കിലും ഉദ്യോഗസ്ഥര്‍ മടങ്ങിയപ്പോള്‍ കാന്റീന് വീണ്ടും തുറന്ന് പ്രവര്‍ത്തിച്ചു. തുടര്‍ന്നാണ് ഉദ്യോഗസ്ഥര്‍ വീണ്ടും എത്തി അടച്ചുപൂട്ടിയത്. കൂടാതെ പ്രദേശത്തെ മൂന്ന് ഹോട്ടലുകളും അറിയിപ്പ് ഉണ്ടാകുന്നതുവരെ തുറന്ന് പ്രവര്‍ത്തിക്കാന്‍ പാടില്ലെന്ന് ചൂണ്ടിക്കാട്ടി നോട്ടീസ് നല്‍കിയിട്ടുണ്ട്.
നിരവധി യാത്രക്കാര്‍ വന്നുപോകുന്ന കാന്റീന് വൃത്തി ഹീനമായ ചുറ്റുപാടില്‍ പ്രവര്‍ത്തിക്കുന്നതെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് നേരത്തേയും അടച്ചു പൂട്ടിയിട്ടുണ്ട്. ഹോട്ടലുകളില്‍ ഭക്ഷ്യ സുരക്ഷാ വിഭാഗം നടത്തിയ പരിശോധനയില്‍ വ്യത്തിഹീനമായ അന്തരീക്ഷത്തിലാണ് ഭക്ഷണം സൂക്ഷിക്കുന്നതും പാചകം ചെയ്യുന്നതെന്നും ഉദ്യോഗസ്ഥര്‍ കണ്ടെത്തി. സേഫ് കേരള പരിപാടിയുടെ ഭാഗമായി ഹോട്ടലുകളെ കൂടാതെ ബേക്കറികള്‍ കൂള്‍ബാറുകള്‍ എന്നിവിടങ്ങളിലും പരിശോധന നടന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha