48 മണിക്കൂര്‍ ബി.എസ്.എന്‍.എല്‍. പണിമുടക്ക് തുടങ്ങി; ഇന്നും നാളെയും ബിഎസ്എന്‍എല്‍ സേവനം തടസ്സപ്പെടുമെന്ന് സൂചന
കേന്ദ്രനയങ്ങള്‍ ബി.എസ്.എന്‍.എലിനെ തകര്ക്കുന്നതാണെന്നാരോപിച്ച് ബി.എസ്.എന്‍.എല്‍. എക്സിക്യൂട്ടീവ്, നോണ്‍ എക്സിക്യൂട്ടീവ് സംഘടനകളുടെ സംയുക്തവേദിയുടെ ആഭിമുഖ്യത്തില്‍ 48 മണിക്കൂര്‍ പണിമുടക്ക് തുടങ്ങി. ഇതേത്തുടര്‍ന്ന് ഇന്നും നാളെയും ബി.എസ്.എന്‍.എല്‍. സേവനങ്ങള്‍ തടസപ്പെടുമെന്നാണു സൂചന.
സമരം കസ്റ്റമര്‍ സര്‍വീസ് സെന്ററുകളെയും ബാധിച്ചേക്കാം. ബി.എസ്.എന്‍.എലിനെ പൊതുമേഖലയില്‍ നിലനിര്‍ത്തുക, ആധുനിക സേവനങ്ങള്‍ ലഭ്യമാക്കാന്‍ സര്‍ക്കാര്‍ സഹായം ലഭ്യമാക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്കെന്ന് ജീവനക്കാരുടെ സംഘടനകളുടെ സംയുക്ത വേദി അറിയിച്ചു. പണിമുടക്കിനു മുന്നോടിയായി രാജ്യത്തൊട്ടാകെ വിവിധ ഓഫീസുകള്‍ക്കും ടെലിഫോണ്‍ എക്സ്ചേഞ്ചുകള്‍ക്കും മുമ്പില്‍ ജീവനക്കാര്‍ പ്രകടനങ്ങള്‍ സംഘടിപ്പിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha