നിയമസഭയില്‍ വാടാപോടാ വിളി, അടിപിടി; നാലാം ദിവസവും സഭ നിര്‍ത്തിവെച്ചു
നിയമസഭയില്‍ ഭരണ-പ്രതിപക്ഷ അംഗങ്ങള്‍ തമ്മില്‍ കയ്യാങ്കളിയുടെ വക്കിലെത്തി. തുടര്‍ന്ന് സഭ നിര്‍ത്തിവെച്ചു. സോളാര്‍ വിഷയത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനെതിരേ നിരവധി തെളിവുകള്‍ പുറത്തുവന്നിട്ടും നടപടിയെടുക്കുന്നില്ലെന്നു ചൂണ്ടിക്കാട്ടി പ്രതിപക്ഷം ബഹളം ശക്തമാക്കിയതോടെയാണ് സഭ നിര്‍ത്തിവച്ചത്. സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് തുടര്‍ച്ചയായ നാലാം ദിവസമാണ് സഭാ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കുന്നത്.
പ്രതിപക്ഷം അവതരിപ്പിച്ച അടിയന്തര പ്രമേയത്തിന് തനിക്കുണ്ടായ ദുരനുഭവം വിവരിച്ചു ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് മറുപടി പറഞ്ഞു തുടങ്ങിയതോടെയാണ് ബഹളം ആരംഭിച്ചത്. പ്രതിപക്ഷ അംഗങ്ങള്‍ സഭയുടെ നടുത്തളത്തിലിറങ്ങി. ഇതോടെ ഭരണപക്ഷ അംഗങ്ങളും തങ്ങളുടെ സീറ്റുകളില്‍ നിന്ന് എഉുന്നേറ്റു. തുടര്‍ന്ന് ഇരുകൂട്ടരും വാടാപോടാ വിളിയുമായി സഭയില്‍ കലഹിച്ചു. അടി നടക്കാനുള്ള സാഹചര്യത്തില്‍വരെ എത്തിയെങ്കിലും വി.എ സുനില്‍ കുമാറും, കെ രാധാകൃഷ്ണനും ഇടപെട്ട് സഭയെ മറ്റൊരു ചീത്തപ്പേരില്‍ നിന്നും രക്ഷിക്കുകയായിരുന്നു.
അടിയന്തരപ്രമേയത്തിന് മറുപടി പറയാനായി ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എഴുന്നേറ്റതോടെയാണ് ബഹളം തുടങ്ങിയത്. വി.എസ് അച്യുതാനന്ദന് ബുധനാഴ്ച സഭയ്ക്ക് പുറത്തുവെച്ച് കൈയെത്തും ദൂരത്തായിരുന്നെങ്കില്‍ തിരുവഞ്ചൂരിന് കരണക്കുറ്റിക്ക് അടി കിട്ടിയേനെ എന്ന് പറഞ്ഞതിനെക്കുറിച്ചുള്ള പരമാര്‍ശമാണ് ബഹളം തുടങ്ങാന്‍ കാരണമായത്.
https://www.facebook.com/Malayalivartha