തട്ടിപ്പില്‍ മുങ്ങി ജനശ്രീ, തിരുവനന്തപുരത്തെ ജനശ്രീ ഭാരവാഹികള്‍ തട്ടിയത് ഒരുകോടിയോളം രൂപയെന്ന് സൂചന, 39 കുടുംബങ്ങള്‍ ജപ്തി ഭീഷണിയില്‍
വെഞ്ഞാറമ്മൂട്ടില്‍ ജനശ്രീ ഭാരവാഹികള്‍ നടത്തിയ തട്ടിപ്പ് ഒരുകോടിയോളം രൂപ വരുമെന്നു പ്രാഥമിക നിഗമനം. 39 ലധികം കുടുംബങ്ങളാണു ജപ്തിഭീഷണിയിലുള്ളത്. ജനശ്രീ സംഘം സെക്രട്ടറി വിനയചന്ദ്രന്‍നായര്‍ ഇപ്പോള്‍ ഒളിവിലാണെന്ന് പോസീല് പറഞ്ഞു. നാട്ടുകാരായ നിരവധി പേര് നല്കിയ പരാതിയെ തുടര്‍ന്നു തിങ്കളാഴ്ച രാത്രിയായിരുന്നു ജനശ്രീ ഓഫീസില്‍ റെയ്ഡ് നടത്തിയത്.
റെയ്ഡില്‍ 40 ലക്ഷം രൂപ വിലമതിക്കുന്ന മുദ്രപത്രങ്ങളും വ്യാജ സീലുകളും പോലീസ് കണ്ടെടുത്തു. ജനശ്രീയുടെ പേരില്‍ അംഗങ്ങള്‍ക്കായി ബാങ്കില്‍ നിന്നും വായ്പയെടുത്തിരുന്നു. എന്നാല്‍ ഇവര്‍ പണം നല്‍കിയെങ്കിലും ജനശ്രീ ഭാരവാഹികള്‍ ബാങ്കിലടയ്ക്കാതെ തട്ടിപ്പു നടത്തുകയായിരുന്നു. തുടര്‍ന്നു ബാങ്കില്‍ നിന്നും കുടുംബങ്ങള്‍ക്കു ജപ്തി നോട്ടീസ് വന്നതോടെയാണു തട്ടിപ്പു പുറത്തായത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha