പേവിഷബാധ കുത്തിവയ്പ്പ് നിഷേധിച്ചു; മനുഷ്യാവകാശ കമ്മീഷന് അന്വേഷണത്തിന്
പേവിഷബാധയേറ്റു സര്‍ക്കാര്‍ ആശുപത്രികളിലെത്തുന്നവര്‍ക്ക് ആന്റീറാബീസ് കുത്തിവയ്പ്പ് യഥാസമയം നല്‍കാത്തതിനെ കുറിച്ച് അന്വേഷിച്ചു വിശദീകരണം സമര്‍പ്പിക്കാന്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് അധ്യക്ഷന്‍ ജസ്റ്റീസ് ജെ.ബി. കോശി ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കു നിര്‍ദ്ദേശം നല്കി.
വി. ശിവന്‍കുട്ടി എംഎല്‍എ നല്കിയ പരാതിയിലാണു നടപടി. ആന്റീറാബീസ് കുത്തിവയ്പ്പ് എടുക്കാന്‍ സര്‍ക്കാര്‍ ആശുപത്രിയിലെത്തുന്നവരെ മരുന്നില്ലെന്നു പറഞ്ഞു സ്വകാര്യ ആശുപത്രിയിലേക്ക് അയക്കുകയാണെന്നു പരാതിയില്‍ പറയുന്നു. സ്വകാര്യ ആശുപത്രികളില്‍ കുത്തിവയ്പ്പിന് 7,000 മുതല്‍ 10,000 രൂപ വരെ ചെലവ് വരും.
ജനറല്‍ ആശുപത്രിയില്‍ കുത്തിവയ്പ്പ് എടുക്കാന്‍ ചെന്നവരെ എപിഎല്‍-ബിപിഎല്‍ തര്‍ക്കം പറഞ്ഞു ചികിത്സ നിഷേധിച്ചു. വിവരമറിഞ്ഞ് ആശുപത്രിയിലെത്തിയ താന്‍ മെഡിക്കല്‍ കോളജ് സൂപ്രണ്ടിനെ ഫോണില്‍ വിളിച്ചെങ്കിലും പ്രതികരിക്കാന്‍ തയ്യാറായില്ലെന്നും പരാതിയില്‍ പറയുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha