എസ്എസ്എല്‍സി ഫല പ്രശ്നങ്ങള്‍ വൈകീട്ടോടെ പരിഹരിക്കുമെന്ന് ഡിപിഐ
എസ്എസ്എല്‍സി പരീക്ഷ ഫലം വന്നെങ്കിലും പ്രശ്നങ്ങള്‍ തീരുന്നില്ല. പരീക്ഷാ ഫലത്തിലെ പ്രശ്നങ്ങള്‍ വൈകീട്ടോടെ പരിഹരിക്കുമെന്ന് ഡിപിഐ വ്യക്തമാക്കി. പ്രശ്നങ്ങളെല്ലാം പരിഹരിച്ച് കൃത്യമായ വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്താന്‍ പരീക്ഷാ ഭവനും ഐടി അറ്റ് സ്കൂളിനും നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും ഡിപിഐ വ്യക്തമാക്കി. മൂല്യനിര്‍ണയ ക്യാംപില്‍ നിന്ന് വിവരങ്ങള്‍ കൈമാറിയപ്പോള്‍ പിഴവുണ്ടായെന്നും ഡിപിഐ വ്യക്തമാക്കിയിട്ടുണ്ട്.
ഫലപ്രഖ്യാപനത്തില്‍ റെക്കോര്‍ഡ് വേഗവും വിജയശതമാനവും നേടാന്‍ അനാവശ്യധൃതി കാട്ടിയതോടെ പരീക്ഷാഫലത്തില്‍ മൊത്തത്തില്‍ ആശയക്കുഴപ്പമായിരുന്നു. പല വിദ്യാര്‍ഥികളുടെയും മാര്‍ക്ക് അപ്രത്യക്ഷമായി. എല്ലാ വിഷയത്തിലും ജയിച്ച കുട്ടികള്‍ക്ക് ഉന്നതപഠനത്തിനു യോഗ്യതയില്ലെന്നു ഫലം വന്നു. ഏറ്റവും കൂടിയ വിജയശതമാനം നേടിയ ജില്ലയായി മന്ത്രി പറഞ്ഞത് കണ്ണൂരാണ്. എന്നാല്‍ ഐടി അറ്റ് സ്കൂളിന്റെ കണക്കില്‍ കണ്ണൂര്‍ അഞ്ചാം സ്ഥാനത്താണ്. കോഴിക്കോടാണ് ഐടി അറ്റ് സ്കൂള്‍ പട്ടികയില്‍ ഒന്നാമത്. ഈ പ്രശ്നങ്ങളെല്ലാം ഇന്ന് വൈകീട്ടോടെ പരിഹരിക്കുമെന്നാണ് ഡിപിഐയുടെ ഉറപ്പ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha