പുതിയ വെളിപ്പെടുത്തലുമായി പി സി ജോര്‍ജ്ജ് , സോളാര്‍ ഇടപാടില്‍ സരിത വെറും ഏജന്റ്, കമ്മീഷനു മുമ്പാകെ തെളിവുകളുമായി ജോര്‍ജ്ജ്
കേരളം ഇപ്പോഴും ആവേശത്തോടെ ചര്‍ച്ച ചെയ്യുന്ന കേസുകളിലൊന്നാണ് സോളാര്‍ കേസും സരിതയും. സരിതയുടെ വെളിപ്പെടുത്തലുകളാണ് കേസിനെ മാറ്റിമറിച്ചതും. എന്നാല്‍ സോളാര്‍ കേസില്‍ സരിതയുടെ ബന്ധം വെളിപ്പെടുത്തി പിസി ജോര്‍ജ്ജ് എംഎല്‍എ രംഗത്തെത്തിയിരിക്കുകയാണ്. സോളാര്‍ തട്ടിപ്പുകേസുമായി ബന്ധപ്പെട്ട് നിര്‍ണ്ണായക തെളിവുകളുമായാണ് പിസി ജോര്‍ജ്ജ് രംഗത്തെത്തിയിരിക്കുന്നത്.
സോളാര്‍ കമ്മീഷന് മുമ്പാകെയാണ് ജോര്‍ജ്ജ് തെളിവു നല്‍കാനെത്തിയത്. തെളിവ് നല്കാന് എത്തിയ പിസി ജോര്‍ജ്ജ് മാധ്യമങ്ങളെയും കണ്ടു. സോളാര്‍ തട്ടിപ്പ് കേസില്‍ സരിത വെറും ഇരമാത്രമാണെന്നാണ് ജോര്‍ജ്ജ് പറയുന്നത്. ടീം സോളാര്‍ കമ്പനിയുടെ ഏജന്റ് മാത്രമായിരുന്നു സരിത. സര്‍ക്കാറില്‍ നിന്നുള്ള ഗ്രാന്‍ഡ് തട്ടാന്‍ വേണ്ടി സരിതയെ മുന്‍നിര്‍ത്തി പ്രമുഖരാണ് സോളാര്‍ ഇടപാട് നടത്തിയതെന്നും അദ്ദേഹം പറയുന്നു. സോളാര്‍ കമ്പനിക്ക് വേണ്ടി ആന്റോ ആന്റണി എം പിയും സഹായം നല്‍കിയിട്ടുണ്ടെന്നും പി സി ജോര്‍ജ്ജ് പറഞ്ഞു.
പി.സി ജോര്‍ജ് ഉന്നയിച്ച ആരോപണങ്ങള്‍ സംബന്ധിച്ച വിശദീകരണത്തിനാണ് കമ്മീഷന് പി സി ജോര്‍ജ്ജിനെ വിളിപ്പിച്ചിരിക്കുന്നത്. സരിത പി സി ജോര്‍ജ്ജിനെ കണ്ട് കുറിപ്പിലെ വിശദാംശങ്ങള്‍ സംസാരിച്ചിരുന്നു. ഇതിന് മുമ്പും സോളാര്‍ കേസില്‍ നിരവധി പ്രമുഖര്‍ക്കെതിരെ പിസി ജോര്‍ജ്ജ് ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. പിസി ജോര്‍ജ്ജ് ജുഡീഷ്യല്‍ കമ്മീഷന് മുമ്പാകെ സമര്‍പ്പിച്ച മൊഴി രാഷ്ട്രീയപരമായ എല്ലാ സത്യാവസ്ഥകളും പുറത്ത് കൊണ്ടുവരാന്‍ സഹായിക്കുമോയെന്നാണ് പലരും ഉറ്റുനോക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha