കേരളത്തില്‍ ഭരണം നടക്കുന്നത് രാത്രിയിലാണെന്ന് കോടിയേരി
കേരളത്തില്‍ ഭരണം നടക്കുന്നത് രാത്രിയിലാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. കോഴ ഇടപാട് നടത്തുന്നത് വൈകിട്ട് അഞ്ചിനു ശേഷമാണ്. മന്ത്രിമാര്‍ കൈക്കൂലി ചോദിച്ചു വാങ്ങുകയാണ്. മാണി രാജിവയ്ക്കുന്നതുവരെ ശക്തമായ സമരം തുടരുമെന്നും കോടിയേരി പറഞ്ഞു. സെക്രട്ടറിയറ്റിനു മുന്നിലെ ഉപരോധം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മന്ത്രി കെ.എം. മാണി രാജിവയ്ക്കുക, സ്്ത്രീ സുരക്ഷിതത്വം ഉറപ്പാക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് ഇടതു മുന്നണി നടത്തുന്ന സെക്രട്ടേറിയറ്റ്, കലക്ടറേറ്റ് ഉപരോധം ആരംഭിച്ചു. സെക്രട്ടറിയറ്റിന്റെ കന്റോണ്‍മെന്റ് ഗേറ്റടക്കമുള്ള നാലു ഗേറ്റുകളും ഉപരോധിക്കുന്നുണ്ട്.
കഴിഞ്ഞ ഉപരോധത്തിലെന്നപോലെ കന്റോണ്‍മെന്റ് ഗേറ്റ് പൊലീസ് സുരക്ഷയില്‍ തുറന്നിടുന്നതിനാണ് തീരുമാനിച്ചിരുന്നതെങ്കിലും പ്രവര്‍ത്തകര്‍ രാവിലെ മുതല്‍തന്നെ ഈ ഗേറ്റും ഉപരോധിച്ചു. തുടര്‍ന്ന് പൊലീസ് ഇവരെ അറസ്റ്റു ചെയ്തു നീക്കി. എന്നാല്‍ വി. ശിവന്‍കുട്ടി എംഎല്‍എയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ വീണ്ടും ഇവിടം ഉപരോധിച്ചു. എംഎല്‍എ അടക്കമുള്ളവരെ പൊലീസ് അറസ്റ്റു ചെയ്തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha