ലൈസന്‍സ് ഫീസ് 30ല്‍ നിന്ന് 23 ലക്ഷമാക്കികുറയ്ക്കാന് മന്ത്രി കെ ബാബുവിന് പത്ത്കോടിരൂപ കോഴനല്കി, ബിജുരമേശിന്റെ രഹസ്യമൊഴി പുറത്ത്
എക്സൈസ് മന്ത്രി കെ ബാബുവിന് പത്ത് കോടി രൂപ കോഴ നല്‍കിയെന്ന ബാര്‍ ഹോട്ടല്‍ ഓണേഴ്സ് അസാസിയേഷന് വര്‍ക്കിങ് പ്രസിഡന്റ് ബിജു രമേശ് കോടതിയില്‍ നല്കിയ രഹസ്യമൊഴി പുറത്ത്. ബിജു രമേശ് തിരുവനന്തപുരം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി രണ്ടില്‍ നല്കിയ രഹസ്യമൊഴിയുടെ വിശദാംശങ്ങളാണ് പുറത്തുവന്നത്. മന്ത്രിക്ക് പണം കൈമാറിയത് ബാറുടമ കൃഷ്ണദാസാണ്. ബാര്‍ ലൈസന്‍സ് പുതുക്കുന്നതിനുള്ള ഫീസ് കുറയ്ക്കുന്നതിന് വേണ്ടിയാണ് കോഴ നല്‍കിയതെന്നും രമേശ് കോടതിയില്‍ നല്കിയ മൊഴിയില്‍ പറയുന്നു.
2012-13ലെ ബജറ്റിന് മുമ്പുള്ള യോഗത്തില്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്കൊപ്പം ബാര്‍ അസോസിയേഷന് പ്രസിഡന്റ് രാജ്കുമാര് ഉണ്ണി, എലഗന്‍സ് ബാര്‍ ഉടമ ബിനോയ് എന്നിവരും പങ്കെടുത്തുവെന്നും ബിജുവിന്റെ മൊഴിയില്‍ പറയുന്നു. കെ എം മാണി അഞ്ച് കോടി ആവശ്യപ്പെട്ടെന്ന് രാജ്കുമാര് ഉണ്ണി പറഞ്ഞു. ഇതില്‍ ഒരു കോടി രൂപ നല്‍കിയതായും രഹസ്യമൊഴിയില്‍ പറയുന്നു. മൂന്നു ഘട്ടങ്ങളിലായി ഒരു കോടി രൂപയാണ് മാണിക്ക് നല്‍കിയത്. ഇതില്‍ 50 ലക്ഷം രൂപ മാണിയുടെ പാലായിലുള്ള വസതിയില്‍ വച്ച് കൈമാറിയതെന്നും ബിജു രമേശ് ആരോപിക്കുന്നു. ഇതോടൊപ്പം ആരോഗ്യമന്ത്രി വി എസ്.ശിവകുമാറിനും പണം നല്‍കിയെന്ന് മൊഴിയിലുണ്ട്.
ബാര്‍ അസോസിയേഷന് പിരിച്ചെടുത്ത തുകയാണിത്. ഓരോ വര്‍ഷവും ഇത്തരത്തില്‍ മന്ത്രി ബാബുവിന് പണം നല്‍കാറുണ്ട്. 10 കോടി കോഴ നല്കിയതു കൊണ്ടാണ് ലൈസന്‍സ് ഫീസ് 30 ലക്ഷത്തില്‍ നിന്ന് 23 ലക്ഷമായി കുറച്ചതെന്നും ബിജു രമേശിന്റെ മൊഴിയില്‍ പറയുന്നു. ബിയര്‍, വൈന്‍ ലൈസന്‍സ് നല്‍കുന്നതിന് 11 ലക്ഷം രൂപ ബാബു ആവശ്യപ്പെട്ടു.
ബാറുകാര്‍ക്ക് അനുകൂലവിധിയുണ്ടായാല്‍ അപ്പീല്പോകില്ലെന്ന് മന്ത്രി ബാബു ഉറപ്പുനല്‍കിയതിനെ തുടര്‍ന്നാണ് കെ. എം. മാണിക്ക് അനുകൂലമായി ബാര്‍ ഹോട്ടല്‍ സംഘടനയുടെ ഭാരവാഹികള്‍ മൊഴി നല്‍കിയത്. വിജിലന്‍സിന് താന്‍ നല്‍കിയമൊഴി മന്ത്രി പി.ജെ.ജോസഫിന് ചോര്ന്നുകിട്ടിയെന്നുമാണ് ബിജു രമേശിന്റെ മറ്റു വെളിപ്പെടുത്തലുകള്‍.
വിചാരണവേളയില്‍ സാക്ഷി കൂറുമാറാതിരിക്കാനാണ് അന്വേഷണസംഘം സാക്ഷികളുടെ മൊഴി കോടതിമുമ്പാകെ രേഖപ്പെടുത്തുന്നത്. 350ഓളം സാക്ഷികളാണ് ബാര്‍ കോഴ കേസിലുള്ളത്. ഇതില്‍ ബിജുവിന്റെ മൊഴി മാത്രമാണ് കോടതിവഴി രേഖപ്പെടുത്തിയത്. ബിജു രമേശിന്റെ രഹസ്യമൊഴി അന്വഷണത്തിന്റെ ഭാഗമായി ലഭ്യമാക്കാന്‍ വിജിലന്‍സ് കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു. ഇതിനിടെയാണ് മൊഴിയുടെ പകര്‍പ്പ് പുറത്തുവന്നിരിക്കുന്നതും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha