ബിജു രമേശ് സിപിഎമ്മിന്റെ ചട്ടുകമായി പ്രവര്‍ത്തിക്കുന്നു: മന്ത്രി കെ.ബാബു
ബാര്‍ ഉടമ ബിജു രമേശിന്റെ രഹസ്യമൊഴിയിലെ ആരോപണങ്ങള്‍ നിഷേധിച്ച് എക്സൈസ് മന്ത്രി കെ. ബാബു രംഗത്തെത്തി. തെളിവില്ലാതെയുള്ള ആരോപണങ്ങള്‍ ആര്‍ക്കും ഉന്നയിക്കാം. സര്‍ക്കാരിനെ അട്ടിമറിക്കാന്‍ സിപിഎമ്മിന്റെ ചട്ടുകമായി ബിജു പ്രവര്‍ത്തിക്കുകയാണ്. ബിജുവിനെതിരെ അടുത്തയാഴ്ച കേസ് ഫയല്‍ ചെയ്യുമെന്നും കെ. ബാബു വ്യക്തമാക്കി.
മൂന്ന് മന്ത്രിമാര്‍ക്ക് കോഴ നല്‍കിയെന്ന് ബാര്‍ ഉടമ ബിജു രമേശ് രഹസ്യമൊഴയില് വ്യക്തമാക്കിയിരുന്നു. 10 കോടി രൂപയാണ് കെ. ബാബുവിന് കൈമാറിയത്. ഇതേതുടര്‍ന്നാണ് ബാര്‍ ലൈസന്‍സ് ഫീസ് 30 ലക്ഷത്തില്‍ നിന്നും 23 ലക്ഷമായി കുറച്ചതെന്നും മൊഴിയില്‍ വ്യക്തമാക്കിയിരുന്നു. ബാറുകാര്‍ക്ക് അനുകൂലമായി വിധി ഉണ്ടായാല്‍ അപ്പീല്‍ പോകില്ലെന്ന് മന്ത്രി കെ. ബാബു ഉറപ്പ് നല്‍കിയിരുന്നുവെന്നും ഈ ഉറപ്പിനെ തുടര്‍ന്നാണ് മന്ത്രി കെ. എം. മാണിയ്ക്ക് അനുകൂലമായി ബാര്‍ ഉടമകള്‍ മൊഴി നല്‍കിയതെന്നും ബിജുവിന്റെ മൊഴിയില്‍ വ്യക്തമാക്കുന്നുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha