ഒടുവില്‍ അനുമതി കിട്ടി, ലൈറ്റ് മെട്രോയ്ക്കു മന്ത്രിസഭയുടെ അംഗീകാരം, ഇ. ശ്രീധരനെ പൂര്‍ണ വിശ്വാസമാണെന്നും ഉമ്മന്‍ ചാണ്ടി
തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോകള്‍ക്കു മന്ത്രിസഭായോഗം അനുമതി നല്കി. ഇ. ശ്രീധരനെ പൂര്‍ണ വിശ്വാസമാണെന്നും മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിശദീകരിക്കുന്നതിനിടെ മുഖ്യമന്ത്രി പറഞ്ഞു. എസ്എസ്എല്‍സി പരീക്ഷാ ഫലത്തില്‍ ചെറിയ പിഴവുകള്‍ മാത്രമാണ് ഉണ്ടായിട്ടുള്ളതെന്നും ഇത് ഉടന്‍ തന്നെ പരിഹരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കണ്ണൂര്‍ വിമാനത്താവളത്തിനായി 11.44 ഏക്കര്‍ ഭൂമി നേരിട്ടു വാങ്ങാനും മന്ത്രിസഭായോഗത്തില്‍ തീരുമാനമായി. ഇതിനുള്ള അനുവാദം വിമാനത്താവള അതോറിറ്റിക്കു നല്‍കിയിട്ടുണ്ട്. കഴക്കൂട്ടം-കേശവദാസപുരം റോഡിനും കോഴിക്കോട് -മാനാഞ്ചിറ റോഡിനും വീതികൂട്ടാനും തീരുമാനമായി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha