ബിജു രമേശിന്റെ രഹസ്യമൊഴി പരിശോധിക്കുമെന്ന് വിജിലന്‍സ്
ബാറുടമ ബിജു രമേശിന്റെ രഹസ്യമൊഴിയില്‍ പുതിയ വെളിപ്പെടുത്തലുണ്ടോയെന്ന് പരിശോധിക്കും. ഇതിനായി വിജലന്‍സ് ഡയറക്ടര്‍ നിര്‍ദേശം നല്കി. അന്വേഷണ ഉദ്യോഗസ്ഥനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു.
എക്സൈസ് മന്ത്രി കെ. ബാബുവിനു 10 കോടി രൂപ കോഴ നല്‍കിയെന്ന ആരോപണമാണു മൊഴിയില്‍ പ്രധാനം. ബാര്‍ ലൈസന്‍സ് ഫീസ് നിശ്ചയിച്ചിരുന്ന 30 ലക്ഷം രൂപയില്‍ നിന്ന് 23 ലക്ഷമായി കുറച്ചതിനാണു മന്ത്രിക്കു കോഴ നല്‍കിയതെന്നു ബിജു ആരോപിക്കുന്നു. മന്ത്രിമാരായ വി.എസ്. ശിവകുമാര്‍, കെ.എം. മാണി എന്നിവര്‍ക്കും പണം നല്‍കിയതായി ബിജു പറയുന്നു. ബാറുടമ കൃഷ്ണദാസ് വഴിയായിരുന്നു ബാബുവിന്റെ 10 കോടി ഇടപാടെന്നും ആരോപിക്കുന്നു.
പുറമെ ബീയര്‍, വൈന്‍ പാര്‍ലര്‍ ലൈസന്‍സിന് എലഗന്‍സ് ഹോട്ടല്‍ ഉടമ ബിനോയിയെ ഇടനിലക്കാരനാക്കിയും ബാബു കോടികള്‍ വാങ്ങി. ഹൈക്കോടതിയിലെ ബാര്‍ കേസ് അട്ടിമറിക്കാനും ശ്രമിച്ചു. ബാറുടമകള്‍ക്ക് അനുകൂല വിധി ഉണ്ടായാല്‍ അപ്പീല്‍ നല്‍കില്ലെന്നും ബാബു ഉറപ്പു നല്‍കിയെന്നും ബിജുവിന്റെ മൊഴിയില്‍ പറയുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha