അരുവിക്കര ഉപതെരഞ്ഞെടുപ്പ്: ബിജെപിക്ക് തിരിച്ചടി, ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് തുറന്ന് പറഞ്ഞ് സുരേഷ് ഗോപി
ബിജെപിയ്ക്ക് തിരിച്ചടിയായി സുരേഷ് ഗോപി രംഗത്ത്. അരുവിക്കര ഉപതിരഞ്ഞെടുപ്പില്‍ താരമാകാന്‍ സുരേഷ് ഗോപി എത്തുമെന്ന് ബിജെപി പ്രതീക്ഷിച്ചിരുന്നു. എന്നാല്‍, ആ പ്രതീക്ഷ ബിജെപിയെ സംബന്ധിച്ച് ഇനി വെറും ആഗ്രഹം മാത്രം. അരുവിക്കര ഉപതിരഞ്ഞെടുപ്പില്‍ താരമാകാന്‍ സുരേഷ് ഗോപി എത്തില്ലെന്ന് ഉറപ്പായിരിക്കുകയാണ്. നിയമസഭ ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് ബിജെപി നേതാക്കളോട് തുറന്ന് പറഞ്ഞിരിക്കുകയാണ് നടന് സുരേഷ് ഗോപി ഇപ്പോള്‍.
ബിജെപി ഏഴായിരം വോട്ട് മാത്രം നേടിയ മണ്ഡലത്തില്‍ മത്സരിക്കാനില്ലെന്നാണ് സുരേഷ് ഗോപിയുടെ നിലപാട്.
അരുവിക്കരയില്‍ സിപിഎം സ്ഥാനാര്‍ത്ഥിയായി എം വിജയകുമാര്‍ തന്നെ എത്തുമെന്നാണ് നിഗമനം.അരുവിക്കരയില്‍ സുരേഷ് ഗോപിയെ നിര്‍ത്തി വിജയം കൈയോടെ നേടണമെന്ന് ബിജെപി നേതാക്കള്‍ പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ അതിനെല്ലാം തിരിച്ചടിയായിട്ടാണ് സുരേഷ് ഗോപിയുടെ ഈ തിരുമാനം.
പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി സുരേഷ് ഗോപിയ്ക്കുണ്ടായിരുന്ന അടുപ്പം രാഷ്ട്രീയ നേട്ടമാക്കി മാറ്റാമെന്നും നേതാക്കള്‍ വിശ്വസിച്ചു.അതിനെല്ലാമുള്ള മറുപടിയാണ് സുരേഷ് ഗോപിയുടെ ഈ തീരുമാനം. ഏതായാലും വോട്ട് പിടിക്കാന്‍ സുരേഷ് ഗോപി എത്തുമെന്നുള്ള പ്രതീക്ഷയിലാണ് ബിജെപി ഇപ്പോള്‍. ഇനി ആരാകും ബിജെപി സ്ഥാനാര്‍ത്ഥിയെന്നാണ് പലരുടെയും അടുത്ത ചോദ്യം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha