കെ.ബാബു രാജിക്കൊരുങ്ങുന്നു
തുറമുഖ - ഫിഷറീസ് മന്ത്രി കെ.ബാബു രാജിക്കൊരുങ്ങുന്നു. വിജിലന്‍സ് കേസ് വന്നാലും ഇല്ലെങ്കിലും രാജിയിലേക്ക് നീങ്ങുന്നതാണ് നല്ലതെന്ന് ബാബു കരുതുന്നു. ബാബു 10 കോടി വാങ്ങിയെന്നാണ് ബിജുരമേശിന്റെ ആരോപണം. ബാബുവിനെതിരെ കേസെടുക്കാത്തത് രണ്ടുതരം നീതിയുടെ ഭാഗമാണെന്ന് കേരള കോണ്‍ഗ്രസ് നേതാവ് ആന്റണി രാജു ആരോപിച്ചിരുന്നു. എന്നാല്‍ ഇതു സംബന്ധിച്ച് പ്രതികരിക്കാന്‍ ബാബു വിസമ്മതിച്ചു.
ബാബു രാജിവക്കുന്നതിനു പിന്നില്‍ രണ്ടുലക്ഷ്യങ്ങളുണ്ട്. ആരോപണത്തിന്റെ നിഴലില്‍ നിന്നാല്‍ വരുന്ന നിയമസഭാതെരഞ്ഞെടുപ്പില്‍ ജയിക്കുക അസാദ്ധ്യമായിരിക്കും. ബാബുവിന്റെ എതിര്പക്ഷക്കാരനായ രമേശ് ചെന്നിത്തല ബാബുവിനെതിരെ കേസെടുക്കാന്‍ നീക്കം നടത്തുന്നു. ബാബു രാജിവയ്ക്കുകയാണെങ്കില്‍ ശിവകുമാറും രാജിവയ്ക്കേണ്ടി വരും.
ബാബു രാജി വയ്ക്കുന്ന സാഹചര്യമുണ്ടായാല്‍ രമേശ് ചെന്നിത്തലക്കെതിരെ ബാര്‍ ഉടമകളിലെ ഒരുവിഭാഗം ആരോപണം ഉന്നയിക്കും. കാരണം ബാര്‍ ഉടമകള്‍ക്കിടയില്‍ കെ. ബാബുവിന് നിര്‍ണ്ണായക സ്വാധീനമുണ്ട്. അങ്ങനെ വന്നാല്‍ രമേശ് ചെന്നിത്തലക്കും മന്ത്രിസ്ഥാനം രാജിവക്കേണ്ടിവരും.
ബാബു കഴിഞ്ഞദിവസം മുഖ്യമന്ത്രിയെ രാജിസന്നദ്ധത അറിയിച്ചു എന്നാണ് കേള്‍ക്കുന്നത്. എറണാകുളത്ത് ജനസമ്പര്‍ക്ക പരിപാടിക്കിടയിലാണ് ബാബു രാജിസന്നദ്ധത അറിയിച്ചത്. ആലോചിക്കാം എന്നാണ് മുഖ്യമന്ത്രി പറഞ്ഞതെന്നു കേള്‍ക്കുന്നു.
രാജി വക്കുകയാണെങ്കില്‍ ബിജുരമേശിനെതിരേ ബാബു കേസുകൊടുക്കും. അത് കൂടുതല്‍ വിവാദങ്ങള്‍ക്ക് വഴിതെളിക്കും. കേസുകള്‍ കൂട്ടത്തോടെ വന്നാല്‍ പണം വാങ്ങിയ മന്ത്രിമാരുടെ പേരുകള്‍ പുറത്തുപറയുമെന്നാണ് ബിജുരമേശിന്റെ നിലപാട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivarthahttps://www.facebook.com/Malayalivartha