സംസ്ഥാനത്ത് 100 ബിവ്റെജസ് കൗണ്ടറുകള്‍ കൂടി തുറക്കുന്നു
സംസ്ഥാനത്തെ ബാറുകള്‍ അടയ്ക്കുകയും ബീവറേജസ് ഔട്ട്ലറ്റുകളുടെ എണ്ണം കുറയ്ക്കുകയും ചെയ്തതോടെ നിലവിലുള്ള ബീവറേജസ് ഔട്ട്ലറ്റുകളില് വന്‍തിരക്കാണ് അനുഭവപ്പെടുന്നത്.
പലപ്പോഴും ക്രമസമാധാന പ്രശ്നത്തിലേക്ക് പോലും ബീവറേജസിലെ ക്യൂ നീളുന്ന സാഹചര്യത്തില്‍ വില്‍പ്പന കൂട്ടാനായി പുതി കൗണ്ടറുകള്‍ കുറക്കാന്‍ തീരുമാനിച്ചു.
തിരക്കു കൂടിയ ഔട്ട്ലെറ്റുകളിലാകും കൗണ്ടറുകള്‍. ടോക്കണ്‍ നല്കാന് കൂടുതല്‍ യന്ത്രങ്ങളും സ്ഥാപിക്കും. ഔട്ട്ലെറ്റുകളില് വന്‍ തോതില്‍ തിരക്കു വര്‍ധിച്ചിരിക്കുന്നു. മുന്‍പ് 10 ലക്ഷം ആളുകള്‍ വന്നിരുന്നിടത്ത് ഇപ്പോള്‍ 12 ലക്ഷം പേരാണു വരുന്നത്. പലേടത്തും തിരക്കു നിയന്ത്രിക്കാനാകുന്നില്ല. സംഘര്‍ഷത്തിനും കാരണമാകുന്നു. ഇതു മുന്‍നിര്‍ത്തിയാണ് ഉള്ള ബവ്റിജസ് കോര്‍പ്പറേഷനുകളില്‍ പുതിയ കൗണ്ടറുകള്‍ തുറക്കുന്നത്. സംസ്ഥാനത്ത് പുതുതായി 100 ബിവ്റെജസ് കൗണ്ടറുകള്‍ കൂടി തുറക്കാനാണ് ഉദ്ദേശിക്കുന്നത്.
തിരക്കു നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ബിവ്റിജസ് ഔട്ട്ലെറ്റുകളില് ടോക്കണ്‍ യന്ത്രം സ്ഥാപിക്കും. ടോക്കണ്‍ എടുത്ത് കൗണ്ടറില്‍ പോയി മദ്യം വാങ്ങാം. വില കുറഞ്ഞ മദ്യത്തിനു കൂടുതല്‍ ഓര്‍ഡര്‍ നല്‍കാനും തീരുമാനമായി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha