പുതിയ സംസ്ഥാന സെക്രട്ടേറിയേറ്റില്‍ വി.എസ് അച്യുതാനന്ദന് ഉണ്ടാകില്ല
പുതിയ സംസ്ഥാന സെക്രട്ടേറിയേറ്റില്‍ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന് ഉണ്ടാകില്ല. കേന്ദ്ര കമ്മറ്റി ക്ഷണിതാവ് എന്ന നിലയില്‍ വി.എസിന് യോഗത്തില്‍ പങ്കെടുക്കാമെങ്കിലും സംസ്ഥാന കമ്മറ്റിയില്‍ അംഗമല്ലാത്തതിനാല്‍ താന്‍ പങ്കെടുക്കില്ലെന്ന് വി.എസ് കേന്ദ്ര നേതൃത്വത്തെ അറിയിച്ചതായാണ് റിപ്പോര്‍ട്ട്. ഇനി പുതിയ ജനറല്‍ സെക്രട്ടറി സീതറാം യെച്ചൂരിയുടെ ഇടപെടലുകള്‍ ഉണ്ടായാല്‍ മാത്രമാകും വി.എസിന് എന്തെങ്കിലും അനുകൂല സാഹചര്യത്തിന് വഴിയൊരുക്കൂ. എന്നാല്‍, യെച്യൂരി നാളത്തെ യോഗത്തിന് ഉണ്ടാകില്ലെന്നാണ് സൂചന.
ആലപ്പുഴ സംസ്ഥാന സമ്മേളനം ബഹിഷ്കരിച്ചതോടെ സംസ്ഥാന കമ്മിറ്റിയില്‍ നിന്നു തന്നെ ഒഴിവായിരിക്കെ, ആ കമ്മിറ്റിയിലുള്ളവരില്‍ നിന്നു തെരഞ്ഞെടുക്കപ്പെടുന്നവരുടെ വേദിയായ സെക്രട്ടേറിയറ്റില്‍ അദ്ദേഹത്തെ ഉള്‍പ്പെടുത്താന്‍ കഴിയില്ല. കേന്ദ്ര കമ്മിറ്റി അംഗം പി.കെ. ഗുരുദാസനും ഒഴിവായേക്കും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha