എസ്എസ്എല്‍സി ഫലം: ഇന്നു പുനഃപ്രസിദ്ധീകരിക്കും
വിദ്യാഭ്യസ മന്ത്രിയുടെ വാശിയെ തുടര്‍ന്നാണ് ആദ്യം എസ്എസ്എല്‍സി പരീക്ഷാഫലം പ്രസിദ്ധീകരിച്ചത്. ഫലം ആദ്യം പുറത്ത് വന്നെങ്കിലും കുട്ടികളെല്ലാം നിരാശപ്പെടേണ്ടി വന്നു. ഇന്ന് ഇതാ ഫലം വീണ്ടും പുനഃപ്രസിദ്ധീകരിക്കുന്നു. പത്തുമണിയോടെ വെബ്സൈറ്റില്‍ ഫലം ലഭ്യമാക്കാനാകുമെന്നാണു പ്രതീക്ഷയെന്ന് ഡിപിഐ ഗോപാലകൃഷ്ണഭട്ട് പറഞ്ഞു. നൂറിലേറെ പരാതികളുടെ സൂക്ഷ്മപരിശോധന പൂര്‍ത്തിയായി. വിവിധ പാഠ്യേതര പ്രവര്‍ത്തനങ്ങളിലെ മികവിനുള്ള ഗ്രേസ് മാര്‍ക്ക് ചേര്‍ക്കുന്ന ജോലികളും നടക്കുന്നു. വൈകിയാലും പരീക്ഷാഫലം തെറ്റുകൂടാതെ പുറത്തിറക്കണമെന്നാണ് വിദ്യാഭ്യാസമന്ത്രിയുടെ നിര്‍ദേശം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha