അരുവിക്കരയില്‍ തോറ്റാല്‍ നേതൃമാറ്റം ഉന്നയിക്കും, ഉപതെരെഞ്ഞടുപ്പ് വരെ സഹിക്കുമെന്ന് ഐഗ്രൂപ്പ്
അരുവിക്കരയില്‍ യുഡിഎഫ് തോല്ക്കുകയാണെങ്കില് ഉമ്മന്‍ചാണ്ടി മാറണമെന്ന ആവശ്യം മുന്നോട്ടുവയ്ക്കാന്‍ ഐ ഗ്രൂപ്പില്‍ ധാരണ. ഇന്നത്തെ പരിസ്ഥിതിയില്‍ അരുവിക്കരയില്‍ യുഡിഎഫ് തോല്ക്കാന് തന്നെയാണ് സാധ്യത. അരുവിക്കര ഉപതെഞ്ഞെടുപ്പ് വരെ നേത്യമാറ്റമെന്ന ആവശ്യം ഉന്നയിക്കേണ്ടതില്ലെന്നാണ് ഐഗ്രൂപ്പില്‍ ധാരണയായിരിക്കുന്നത്. അരുവിക്കരയ്ക്ക് മുമ്പ് ബഹളം തുടങ്ങിയാല്‍ തോല്‍വിക്ക് കാരണം താനാണെന്ന് ഉമ്മന്‍ചാണ്ടി പറയുമെന്നാണ് രമേശിന്റെ കണക്കുകൂട്ടല്‍.
അതേസമയം സീറ്റ് തങ്ങള്‍ക്ക് കിട്ടിയില്ലെങ്കില്‍ സഹകരിക്കേണ്ടതില്ലെന്നാണ് ആര്‍എസ്പിയുടെ തീരുമാനം. ചുരുക്കത്തില്‍ അരുവിക്കരയില്‍ ജയിക്കുക എളുപ്പമുള്ള കാര്യമല്ല. രമേശ് ചെന്നിത്തലയും പിസി ജോര്‍ജ്ജും തമ്മില്‍ അരുവിക്കര വിഷയത്തില്‍ ചില ധാരണകളില്‍ എത്തിയിട്ടുണ്ടെന്നും അറിയുന്നു. പ്രതിസന്ധിഘട്ടത്തില്‍ പിസി ജോര്‍ജ്ജിന് തുണയായത് രമേശ് ചെന്നിത്തലയാണ്. ജോര്‍ജ്ജിനെ വിപ്പ് സ്ഥാനത്ത് നിന്ന് നീക്കരുതെന്ന് അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ മുഖ്യമന്ത്രി വഴങ്ങിയില്ല. യുഡിഎഫ് സര്‍ക്കാരിന്റെ രണ്ടരക്കൊല്ലം മുതല്‍ നേത്യമാറ്റം എന്ന ആവശ്യം ശക്തമായിരുന്നു.
എന്നാല്‍ ഉമ്മന്‍ ചാണ്ടി അതിന് തയാറായില്ല. ഇത് വിവാദങ്ങള്‍ക്ക് കാരണമായിരുന്നു. ഉമ്മന്‍ ചാണ്ടിയാകട്ടെ അരുവിക്കരയില്‍ ജയിച്ച് കയറാനുള്ള പതിനെട്ട് അടവും പയറ്റുകയാണ്. ജനസമ്പര്‍ക്കത്തിന്റെ ലക്ഷ്യം തന്നെ അരുവിക്കരയിലുള്ള വിജയമാണ്. ഇടത് മുന്നണിയ്ക്കും അരുവിക്കര പ്രസ്റ്റീജ് പ്രശ്നമാണ്. വിഎസിനെ രംഗത്തിറക്കിയായിരിക്കും ഇടത് മുന്നണി അരുവിക്കര സീറ്റില്‍ പ്രചരണം ശക്തമാക്കുക.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha