കണ്ണൂരില്‍ ബിജെപി ഓഫീസ് തീവച്ച സംഭവത്തില്‍ ഒരാള്‍കൂടി അറസ്റ്റില്‍
മട്ടന്നൂര്‍ കൂടാളിയിലെ ബിജെപി ഓഫീസ് തീവച്ചു നശിപ്പിച്ച സംഭവത്തില്‍ ഒരു സിപിഎം പ്രവര്‍ത്തകനെയും കൂടി മട്ടന്നൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. കുടുക്കിമെട്ടയിലെ രൂപേഷിനെ (26) യാണ് മട്ടന്നൂര്‍ എസ്ഐ കെ. രാജീവ് കുമാറും സംഘവും അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാസം മൂന്നിനാണ് കൂടാളി ഹൈസ്കൂളിന് സമീപത്തെ കെട്ടിടത്തിന്റെ രണ്ടാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ഓഫീസ് കത്തിച്ചത്. സംഭവത്തില്‍ നേരത്തെ മൂന്നു പേരെ പിടികൂടിയിരുന്നു. മറ്റു പ്രതികള്‍ക്ക് വേണ്ടി പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha