നല്ല മനുഷ്യനായാലേ നല്ല കമ്മ്യൂണിസ്റ്റാവാന്‍ കഴിയുകയുള്ളുവെന്ന് സീതാറാം യെച്ചൂരി; വി.എസ്. ഉന്നയിച്ച വിഷയങ്ങള്‍ പാര്‍ട്ടി തീരുമാനം എടുത്തിരുന്നു
നല്ല മനുഷ്യനായാലേ നല്ല കമ്മ്യൂണിസ്റ്റാവാന്‍ കഴിയുകയുള്ളുവെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. സി.പി.എമ്മില്‍ കൂട്ടായാണ് തീരുമാനങ്ങള്‍ കൈക്കൊള്ളുന്നത്. വ്യത്യസ്ത അഭിപ്രായങ്ങള്‍ ഉയര്‍ന്നു വരുന്നത് സ്വാഭാവികമാണ്. അത് പാര്‍ട്ടിയുടെ ജീവനെയാണ് സൂചിപ്പിക്കുന്നത്. എന്നാല്‍ അതില്‍ നിന്ന് പൊതുവായ ഒരു തീരുമാനം രൂപപ്പെടുത്തി എടുത്തു കഴിഞ്ഞാല്‍ അതാണ് പാര്‍ട്ടിയുടെ തീരുമാനമെന്നും യെച്ചൂരി പറഞ്ഞു. തിരുവനന്തപുരത്ത് കേസരി സ്മാരക ട്രസ്റ്റ് സംഘടിപ്പിച്ച മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു യെച്ചൂരി.
പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന് ഉന്നയിച്ച വിഷയങ്ങള്‍ പാര്‍ട്ടി ചര്‍ച്ച ചെയ്ത് തീരുമാനം എടുത്തതാണെന്നും യെച്ചൂരി പറഞ്ഞു. തനിക്ക് കേരള ഘടകത്തിന്റെ പിന്തുയണില്ലായിരുന്നു എന്ന പ്രചാരണം തെറ്റാണ്. അത് മാദ്ധ്യമങ്ങള്‍ മെനഞ്ഞെടുത്ത കഥ മാത്രമാണ്. ജനറല്‍ സെക്രട്ടറിയെ തിരഞ്ഞെടുത്തത് ഏകകണ്ഠമായാണെന്നും അദ്ദേഹം പറഞ്ഞു.
ഇടതുമുന്നണി വിട്ടുപോയ പാര്‍ട്ടികള്‍ തിരിച്ചു വരാന്‍ ഒരുങ്ങുന്നത് സ്വാഗതാര്‍ഹമാണ്. ഇതിനെ പോസിറ്റീവായി കാണുമെന്നും യെച്ചൂരി പറഞ്ഞു.
കേന്ദ്രത്തിലെ നരേന്ദ്ര മോദി സര്‍ക്കാര്‍ കര്‍ഷകവിരുദ്ധ നയങ്ങളാണ് സ്വീകരിക്കുന്നത്. ഭൂമിയേറ്റെടുക്കല്‍ ഓര്‍ഡിനന്‍സ് കര്‍ഷകരുടെ താല്പര്യങ്ങള്ക്ക് വിരുദ്ധമാണ്. സര്‍ക്കാരിനെതിരായ പ്രക്ഷോം പാര്‍ലമെന്റിലും ശക്തമാക്കും. ഇതേക്കുറിച്ച് ആലോചിക്കുന്നതിന് മേയ് 16,17 തീയതികളില്‍ പോളിറ്റ്ബ്യൂറോ യോഗം ചേരുമെന്നും യെച്ചൂരി പറഞ്ഞു. ജനതാ പാര്‍ട്ടികള്‍ ഒന്നായെങ്കിലും അവരുടെ നയങ്ങള്‍ സംബന്ധിച്ച് കൂടുതല്‍ വ്യക്തത വരേണ്ടതുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha