അച്ഛന് പിന്നിലേക്കെടുത്ത ടിപ്പര്‍ ലോറിയുടെ അടിയില്‍പ്പെട്ട് ഒന്നരവയസ്സുള്ള മകള്‍ ചതഞ്ഞ് മരിച്ചു
ഓട്ടം പോകുന്നതിനായി പിതാവ് പിന്നോട്ടെടുത്ത ടിപ്പര്‍ ലോറിക്കടിയില്‍പ്പെട്ട് ഒന്നരവയസുകാരിയായ മകള്‍ മരിച്ചു. മാരാരിക്കുളം തെക്ക് പഞ്ചായത്ത് നാലാം വാര്‍ഡ് ബ്ലോക്ക് ജംഗ്ഷന് സമീപം പാടത്തില്‍ അനില്‍കുമാറിന്റെയും ബിന്ദുവിന്റെയും മകള്‍ അതുല്യയാണ് മരിച്ചത്.
വീടിന് സമീപം പാര്‍ക്ക് ചെയ്തിരുന്ന ലോറി ഞായറാഴ്ച വൈകിട്ട് 5.30 ഓടെ ഓട്ടംപോകുന്നതിനായി അനില്‍കുമാര്‍ പിന്നോട്ടെടുത്തപ്പോഴാണ് അപകടമുണ്ടായത്. സഹോദരന് പത്തുവയസുകാരനായ അനന്തുവിനൊപ്പം കളിച്ചുകൊണ്ടിരുന്ന അതുല്യ ലോറിയുടെ പിന്നിലേക്ക് ഇഴഞ്ഞുവന്നത് പിതാവ് അറിഞ്ഞില്ല. വീലിനടിയില്പ്പെട്ട കുഞ്ഞ് സംഭവസ്ഥലത്ത് തന്നെ മരിച്ചു.
അനന്തുവിന്റെ കരച്ചില്‍കേട്ട് വീടിനകത്തുനിന്ന് ഓടിയെത്തിയ മാതാവ് സംഭവം കണ്ട് ബോധരഹിതയായി. അനില്‍കുമാറും സമീപവാസികളും ചേര്‍ന്ന് കുഞ്ഞിനെ ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചു. അവിടെ വച്ച് ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിച്ചു. മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha