മന്ത്രി കെ ബാബുവിനെ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ കരിങ്കൊടികാണിച്ചു
ഓച്ചിറയില്‍ മത്സ്യകൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം ചെയ്യാനെത്തിയ എക്സൈസ് മന്ത്രി കെ. ബാബുവിനെ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ കരിങ്കൊടി കാട്ടിയതിനെ തുടര്‍ന്ന് സംഘര്‍ഷം ഉണ്ടായി. ഇന്ന് രാവിലെ 9 മണിയോടെ ആയിരംതെങ്ങ് ഫിഷ്ഫാമിന് സമീപമായിരുന്നു സംഭവം. മന്ത്രി കാറില്‍ നിന്നിറങ്ങി ഉദ്ഘാടനവേദിയിലേക്ക് നടക്കുമ്പോള്‍ അങ്ങിങ്ങായി പതുങ്ങിയിരുന്ന പത്തോളം വരുന്ന ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ \'കൈക്കൂലിക്കാരന് മന്ത്രി ബാബു ഗോ ബാക്ക് \' എന്ന് മുദ്രാവാക്യം വിളിച്ച് കരിങ്കൊടിയുമായി ചാടി വീഴുകയായിരുന്നു.
അപ്രതീക്ഷിതമായുണ്ടായ പ്രതിഷേധത്തില്‍ പൊലീസ് അങ്കലാപ്പിലായെങ്കിലും ഓച്ചിറ എസ്. ഐ കെ. വിനോദിന്റെ നേതൃത്വത്തില്‍ ഉടന്‍ തന്നെ ഇവരെ കസ്റ്റഡിയിലെടുത്തു. സംസ്ഥാന ഫിഷറീസ് വകുപ്പും ജലകൃഷിവികസന എജന്‍സി ഒഫ് കേരളയും നടപ്പിലാക്കുന്ന സമ്മിശ്ര മത്സ്യക്കൃഷിയുടെ ഭാഗമായി ഉല്പാദിപ്പിച്ച പൂമീന്‍, കണമ്പ്, കരിമീന്‍ എന്നിവയുടെ വിളവെടുപ്പ് ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു മന്ത്രി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha