അച്ഛന്‍ പട്ടാളം, ഗണേഷിന് കെട്ടാന്‍ സിനിമയില്‍ സുന്ദരിമാരുണ്ട്, അതിനു പി.സി. ജോര്‍ജിന്റെ ആവശ്യമില്ല, കൂടുതല്‍ കാശിനു കൂടുതല്‍ കെട്ടിപ്പിടിക്കും, സ്വന്തം ഭാര്യയെപ്പോലും നേരെ കാണാത്തയാളാണ് ഉമ്മന്‍ ചാണ്ടി
22 JUNE 2013 04:37 AM IST
മലയാളി വാര്‍ത്ത.
ഒരിടവേളയ്‌ക്ക് ശേഷം കെ.ബി. ഗണേഷ്‌കുമാറിനു വേണ്ടി അച്ഛന്‍ ബാലകൃഷ്‌ണപിള്ള സജീവമാവുകയാണ്. കത്തിക്കയറിയ പ്രസംഗത്തില്‍ പിസി ജോര്‍ജിനേയും, സിനിമാക്കാരേയും, മുഖ്യമന്ത്രിയേയുമൊക്കെ കണക്കിന് കളിയാക്കുന്നുണ്ട്. ഗണേഷ്‌കുമാറിന് വിവാഹം കഴിക്കണമെങ്കില്‍ സിനിമയില്‍ത്തന്നെ സുന്ദരിമാരുണ്ടെന്ന് ആര്‍. ബാലകൃഷ്‌ണപിള്ള. വിവാഹം നടത്തിക്കൊടുക്കാന്‍ തന്തയായ ഞാനുണ്ട്. അതിനു പി.സി. ജോര്‍ജിന്റെ ആവശ്യമില്ല. ഒരുപാടുപേരുടെ മുന്നിലാണ് സിനിമയില്‍ അഭിനയിക്കുന്നത്. കുറച്ചു കാശ് കൊടുത്താല്‍ കുറച്ചും കൂടുതല്‍ കാശിനു കൂടുതലും കെട്ടിപ്പിടിക്കും. അല്ലാതെ മറ്റൊന്നും അവിടെ നടക്കില്ല. തെറ്റുചെയ്‌തിട്ടുണ്ടെങ്കില്‍ സ്‌ത്രീകള്‍ നേരിട്ടു പറയും. ഇപ്പോള്‍ സ്‌ത്രീകള്‍ പറയാതെതന്നെ പരാതികള്‍ ഉയരുകയാണ്. കേരളാ കോണ്‍ഗ്രസ് ബി ജില്ലാസമ്മേളനം ചിന്നക്കട സി.എസ്.ഐ. കണ്‍വെന്‍ഷന്‍ സെന്ററില്‍ ഉദ്‌ഘാടനം ചെയ്‌തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഉമ്മന്‍ചാണ്ടി എന്തെങ്കിലും തെറ്റു ചെയ്‌തതായി വിശ്വസിക്കുന്നില്ല. സ്വന്തം ഭാര്യയെപ്പോലും നേരേചൊവ്വേ കാണാത്തയാളാണ് ഉമ്മന്‍ചാണ്ടി. ആവശ്യംവരുമ്പോള്‍ കൂടെനില്‍ക്കാന്‍ ഘടകകക്ഷികളെ വേണം. ആവശ്യം കഴിഞ്ഞാല്‍ പോകാം. ഇതാണ് ഇപ്പോള്‍ യു.ഡി.എഫില്‍ നടക്കുന്നത്. കേരളാ കോണ്‍ഗ്രസ് ബി യു.ഡി.എഫിലെ ഘടകകക്ഷിയാണോയെന്ന് സംശയമുണ്ട്. സഹകരണസംഘങ്ങളിലെ അംഗത്വംപോലെയാണ് ഇരുമുന്നണികളിലെയും ഘടകകക്ഷികളുടെ സ്‌ഥിതി. ഞങ്ങളൊക്കെ വെറും ഡി ക്ലാസാണ്. എയും ബിയും സിയും ചേര്‍ന്ന് വീതംവയ്‌ക്കും. കരുണാകരനായിരുന്നു യു.ഡി.എഫ്. നേതൃത്വത്തിലെങ്കില്‍ ഇങ്ങനെ വരില്ലായിരുന്നു.
ഘടകകക്ഷികളുടെ ആഭ്യന്തരകാര്യങ്ങളില്‍ മറ്റു കക്ഷികളുടെ ഇടപെടല്‍ യു.ഡി.എഫില്‍ കൂടുതലാണ്. ഇരുമുന്നണിയും ആദ്യമായി ഒന്നിച്ചത് യൂസഫലിയുടെ കാര്യത്തിലാണ്. പിണറായി അംഗീകരിക്കുന്ന കാര്യങ്ങള്‍ക്ക് അച്യുതാനന്ദന്‍ എതിരാണെങ്കിലും ഇവിടെ അദ്ദേഹവും അനുകൂലിച്ചു.